... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
@‘പുസ്തകത്തിന് അനുമതി തരാതിരുന്ന ഇടതുപക്ഷത്തിന് നന്ദി’; രൂപേഷ് ജയിൽ മോചിതനായി

‘പുസ്തകത്തിന് അനുമതി തരാതിരുന്ന ഇടതുപക്ഷത്തിന് നന്ദി’; രൂപേഷ് ജയിൽ മോചിതനായി

മാവോയിസ്റ്റ് തടവുകാരൻ രൂപേഷ് ജയിൽ മോചിതനായി. 11 വർഷത്തിനുശേഷത്തിന് ശേഷമാണ് ജയിൽ മോചനം. ഉടുമൽപ്പേട്ട് കോടതിയിൽ നിന്നുകൂടി ജാമ്യം ലഭിക്കുന്നതോടെയാണ് മോചനം. തന്റെ പുസ്തകത്തിന് അനുമതി തരാതിരുന്ന ഇടതുപക്ഷത്തിന് നന്ദിയെന്നും പുസ്തകത്തിന് അനുമതി തന്നാൽ ഒരു പക്ഷേ താൻ ഇത് യഥാർത്ഥ ഇടതുപക്ഷമാണെന്ന് കരുതിയേനെയെന്നും രൂപേഷിന്റെ പരിഹാസം.

ആ പുസ്തകത്തിൽ പിണറായി വിജയനെ നല്ലൊരു കഥാപാത്രമായി ആണ് ചിത്രീകരിച്ചിരിക്കുന്നത്. എം എ ബേബിക്കോ ബിനോയ് വിശ്വത്തിന് ഈ പുസ്തകം പുറത്തിറങ്ങണമെന്ന് ആഗ്രഹമുണ്ടാകാമെന്ന് രൂപേഷ് പറഞ്ഞു. പക്ഷേ ഭരണസംവിധാനം മറ്റൊന്നാണ്. സണ്ണി കപിക്കാടിനെയും രൂപേഷ് വിമർശിച്ചു. ഭൈഷണിക തലത്തിൽ നിൽക്കുന്ന സണ്ണിയെ പോലുള്ളവർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ജീർണ്ണതയിലേക്ക് പോകാൻ ശ്രമിക്കരുത് ആയിരുന്നുവെന്ന് രൂപേഷ് പറഞ്ഞു.

ഉടുമൽപ്പേട്ട് കോടതിയിൽ നിന്നുകൂടി ജാമ്യം ലഭിക്കുച്ചതോടെയാണ് രൂപേഷ് ജയിൽ മോചിതനായത്. 43 യുിഎപിഎ കേസുകളാണ് ഉണ്ടായിരുന്നത്. 15 ലധികം കേസുകളിൽ നടപടി അവസാനിപ്പിച്ചു. കറുമത്താപ്പേട്ടിയിൽ നിന്നാണ് രൂപേഷ് പിടിയിൽ ആയത്. ഒപ്പം അറസ്റ്റിലായ ഭാര്യ ഷൈന മോചിതയായിരുന്നു. രൂപേഷ് മാത്രം ജയിലിൽ തുടരുകയായിരുന്നു.

Source : 24 News

2 hours ago

Home Flash News