രാജ്യത്തെ ആദ്യത്തെ ‘പോർട്ട് ഓഫ് റെഫ്യൂജ്’ പ്രവർത്തനക്ഷമമായി
ഇന്ത്യയിലെ ആദ്യ റഫ്യൂജ് തുറമുഖം (പിഓആർ) പ്രവർത്തനക്ഷമമാക്കി അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (എപിഎസ്ഇസെഡ് ). പടിഞ്ഞാറൻ തീരത്തുള്ള ദിഘി തുറമുഖവും അറേബ്യൻ കടലിലൂടെയുള്ള ഗതാഗതത്തെയും പേർഷ്യൻ ഗൾഫിലേക്കുള്ള റൂട്ടുകളെയും പിന്തുണയ്ക്കുന്ന കിഴക്കൻ തീരത്തുള്ള ഗോപാൽപൂർ തുറമുഖവുമാണ് ഇന്ത്യയിലെ പോര്‍ട്ട്ഓഫ് റഫ്യൂജുകള്‍. ബംഗാൾ ഉൾക്കടലിലൂടെ യാത്ര ചെയ്യുന്ന കപ്പലുകൾക്കും ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര വ്യാപാര ഇടനാഴികളിലൊന്നായ മലാക്ക കടലിടുക്കിലേക്കുള്ള റൂട്ടുകൾക്കും ഈ തുറമുഖങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.
രക്ഷാപ്രവർത്തനങ്ങള്‍, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍, മലിനീകരണ നിയന്ത്രണത്തിന്‍റെയും അഗ്നിശമന സേനയുടെയും സേവനങ്ങള്‍ തുടങ്ങിയവയ്ക്കായി പ്രത്യേക പരിശീലനം ലഭിച്ച ടീമംഗങ്ങള്‍ പോര്‍ട്ട് ഓഫ് റഫ്യൂജിലുണ്ടാകും.
ലോകത്തെ പ്രധാന കപ്പല്‍ ഗതാഗത മേഖലകളിലെല്ലാം പോര്‍ട്ട് ഓഫ്റ ഫ്യൂജ് സാധാരണമാണ്. 11,000 കിലോമീറ്ററിലധികം തീരപ്രദേശമുള്ളതും പ്രധാന ആഗോള ഷിപ്പിംഗ് റൂട്ടുകളിൽ സ്ഥിതി ചെയ്യുന്നതുമായ ഇന്ത്യ, ഇത്തരം സംവിധാനങ്ങളിലേക്ക്മാ റുകയാണ്.ഇന്‍റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർവചനമനുസരിച്ച് കപ്പലുകൾക്ക് അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പരിസ്ഥിതി നാശം പരിമിതപ്പെടുത്തുന്നതിനും ആവശ്യമെങ്കില്‍ നാവികരുടെ ജീവൻ സംരക്ഷിക്കുന്നതിനും ക്യാമ്പ്ചെയ്യാന്‍ കഴിയുന്ന സ്ഥലമാണ് പോര്‍ട്ട് ഓഫ് റഫ്യൂജ്.
റോയൽ ബോസ്കാലിസ് വെസ്റ്റ്മിൻസ്റ്റർ എൻവി (ബോസ്കാലിസ്) യുടെ രക്ഷാ, അടിയന്തര പ്രതികരണ വിഭാഗവും മാരിടൈം എമർജൻസി റെസ്‌പോൺസ് സെന്ററും (മെർക്ക) ആയ സ്‌മിറ്റ്സാ ൽവേജുമായുള്ള ത്രികക്ഷി ധാരണാപത്രം ആഗോള വൈദഗ്ധ്യവും ഏകോപിത പ്രതികരണ ശേഷിയും കൊണ്ടുവരുന്നതാണ്.
ആഗോള സമുദ്ര അപകടസാധ്യതയും ബാധ്യതാ ചട്ടക്കൂടുകളുമായി യോജിപ്പിച്ച്, ഇന്‍റർനാഷണൽ ഗ്രൂപ്പ് ഓഫ് പ്രൊട്ടക്ഷൻ ആൻഡ്ഇ ൻഡെംനിറ്റി (പി&ഐ ) ക്ലബ്ബുകൾക്ക് കീഴിൽ ഇൻഷ്വർ ചെയ്ത കപ്പലുകള്‍ക്ക് ഈ സൗകര്യം ഉപയോഗപ്രദമാണ്.
ഇന്ത്യയുടെ സമുദ്ര സുരക്ഷാ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഈ നാഴികക്കല്ല് സുപ്രധാന ചുവടുവയ്പ്പാണെന്ന് അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മുഴുവൻ സമയ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അശ്വനി ഗുപ്ത പറഞ്ഞു.തുറമുഖങ്ങൾ സമ്പദ്‌വ്യവസ്ഥകളെ ബന്ധിപ്പിക്കുമ്പോള്‍, റഫ്യൂജ് തുറമുഖങ്ങള്‍ ജീവിതങ്ങളെയാണ് സംരക്ഷിക്കുന്നത്. റഫ്യൂജ്തു റമുഖങ്ങളിലൂടെ APSEZ ഇന്ത്യയുടെ സമുദ്ര തയ്യാറെടുപ്പ്ഉയർത്തുകയും ലോകോത്തര തീരദേശ സുരക്ഷയ്ക്കായി പുതിയ മാനദണ്ഡം സ്ഥാപിക്കുകയുമാണ്. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ലോകോത്തര ഉത്തരവാദിത്തവുമായി പൊരുത്തപ്പെടണമെന്നാണ് അദാനി പോര്‍ട്സിന്‍റെ വിശ്വാസമെന്നും അശ്വനി ഗുപ്ത പറഞ്ഞു.