“വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ബില്ല് ന്യൂനപക്ഷങ്ങളുടെ ഭരണഘടന അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം”: ഫാ. മാത്യു കോയിക്കൽ
കേന്ദ്ര സർക്കാർ കൊണ്ടുവന്ന എഫ് സി ആർ എ അഥവാ വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ബില്ലിലെ വ്യവസ്ഥകൾ അടിയന്തരമായി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ. എഫ് സി ആർ എ ഭേദഗത ബിൽ ആശങ്കജനകമാണ്. ന്യൂനപക്ഷങ്ങളുടെ ഭരണഘടന അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും നിയമഭേദഗതി ബില്ലിനെ സിബിസിഐ ശക്തമായി എതിർക്കുന്നു അദ്ദേഹം പറഞ്ഞു.
ചാരിറ്റി ഗ്രൂപ്പുകളുടെയും എൻജിഒകളുടെയും പ്രവർത്തനത്തെ ഇത് ബാധിക്കും. ആശങ്ക രേഖപ്പെടുത്തി കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ. ബില്ല് മുന്നോട്ട് വയ്ക്കുന്നത് ജനാധിപത്യവിരുദ്ധ വ്യവസ്ഥകളാണ്, അംഗീകാരം നഷ്ടപ്പെട്ടാൽ സംഘടനകളുടെ സ്വത്തുവകകൾ സർക്കാരിന് ഏറ്റെടുക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ലൈസൻസ് നൽകുന്നത് കേന്ദ്രസർക്കാർ തന്നെയാണ്. ന്യൂനപക്ഷങ്ങളുടെയും മറ്റ് എൻജിഒകളുടെയും സ്വത്ത് വകകൾ കൈവശപ്പെടുത്താൻ ബില്ലിലൂടെ ശ്രമം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.