... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
നൂറിലധികം സീറ്റ് നേടി അധികാരത്തിൽ വരും, എലത്തൂരിൽ എൽഡിഎഫ് തുടരും; എ കെ ശശീന്ദ്രൻ

നൂറിലധികം സീറ്റ് നേടി അധികാരത്തിൽ വരും, എലത്തൂരിൽ എൽഡിഎഫ് തുടരും; എ കെ ശശീന്ദ്രൻ

നൂറിലധികം സീറ്റ് നേടിക്കൊണ്ട് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എലത്തൂരിൽ ഇത്തവണയും ഒരു മാറ്റവും ഉണ്ടാകില്ല. വിഡി സതീശൻ വനവാസത്തിന് പോകണമെന്നാണ് കെ സുധാകരനും പറഞ്ഞതെന്നും, വനമന്ത്രി എന്ന നിലക്ക് വനവാസത്തിന് പോകാനുള്ള എല്ലാ സൗകര്യവും ഒരുക്കി നൽകാൻ വിളിച്ചു പറയാമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി. ചിഹ്നം മാറിയത് ഒരുതരത്തിലും പാർട്ടിയുടെ വിജയത്തെ ബാധിക്കില്ല, എൻസിപിയിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും എ കെ ശശീന്ദ്രന്റെ വാക്കുകൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിങ് രേഖപ്പെടുത്തി. 78% ജനങ്ങൾ ആണ് സംസ്ഥാനത്ത് വിധിയെഴുതിയത്. എസ് ഐ ആറിൽ നിന്ന് 8.57% പേർ പുറത്തായതാണ് പോളിങ് ശതമാനം ഉയരാൻ കാരണമെന്ന് നിഗമനം. 23 ദിവസം നീണ്ട വാശിയേറിയ പ്രചരണത്തിന് ഒടുവിലാണ് കേരളം പോളിംഗ് ബൂത്തിലേക്ക് എത്തിയത്. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. രാവിലെ 7 മണിക്കാണ് പോളിംഗ് ആരംഭിച്ചത് എന്നാൽ 6 30 മുതൽ തന്നെ പോളിംഗ് സ്റ്റേഷനുകളിൽ എല്ലാം വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ സാധിച്ചത്.

Source : Kairali News

1 hour ago

Home Flash News