തവനൂരിൽ എൽഡിഎഫ് മികച്ച വിജയം നേടും, പ്രതിപക്ഷ നേതാവിൻ്റെ പ്രതീക്ഷകളെല്ലാം തെറ്റും; കെ ടി ജലീൽ
തവനൂരിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് കെ ടി ജലീൽ. മലപ്പുറത്ത് തവനൂർ, പൊന്നാനി, തിരൂർ, താനൂർ, പെരിന്തൽമണ്ണ, നിലമ്പൂർ കടുത്ത മത്സരമുണ്ടായിരുന്നു, ഇടതുമുന്നണിക്കെതിരായി ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്‌തയുടെ ഇരുവിഭാഗങ്ങളും എൽഡിഎഫിനൊപ്പം നിന്നു, സമസ്‌തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന് അവരുടെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കാനായി, ജമാഅത്ത് സഖ്യത്തിൽ സുന്നി സംഘടനകൾക്ക് കടുത്ത അതൃപ്‌തിയുണ്ട്. അത് രേഖപ്പെടുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ വിരുദ്ധ വികാരമുണ്ട് എന്ന് പറയുന്നവർ പോലും എന്താണ് വിരുദ്ധത എന്ന് പറയുന്നില്ല, കേരളത്തിൽ ഇടതുമുന്നണി അധികാരത്തിൽ വരും സർക്കാരിന് എതിരായി പറയാൻ ഒരു കാരണവുമില്ലെന്നും കെ ടി ജലീൽ പറഞ്ഞു. പോളിങ് വർധനവിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിൻ്റെ നീരീക്ഷണം തെറ്റാണ്, എസ് ഐ ആർ ഒരുഘടകമാണ്,പോളിങ് ശതമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ആവേശമെങ്കിൽ അവർ ട്രാപ്പിലാണെന്നും അദ്ദേഹം വ്യക്തമാക്കി.