ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നത് കൊണ്ട് പാസ്‌പോര്‍ട്ട് നിഷേധിക്കാനാവില്ല: ഹൈക്കോടതി
ഹര്‍ജികളില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള വിഷയം ഇപ്പോള്‍ തര്‍ക്കരഹിതമാണെന്ന് കോടതി തുടക്കത്തില്‍ തന്നെ നിരീക്ഷിച്ചു. ക്രിമിനല്‍ നടപടികള്‍ നിലവിലുണ്ട് എന്ന കാരണത്താല്‍ മാത്രം പാസ്പോര്‍ട്ടുകള്‍ അനുവദിക്കുന്നതോ, വീണ്ടും നല്‍കുന്നതോ, പുതുക്കി നല്‍കുന്നതോ തടയാനാവില്ല
അമരാവതി: ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നത് കൊണ്ട് പാസ്‌പോര്‍ട്ട് നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി. കേസുള്ളതിനാല്‍ പാസ്്‌പോര്‍ട്ട് അനുവദിക്കുന്നതോ പുതുക്കുന്നതോ പാസ്‌പോര്‍ട്ട് അതോറിറ്റി തടയാനാവില്ലെന്നും ഹൈകോടതി നിരീക്ഷിച്ചു. ഇത്തരം കാരണം കൊണ്ട് അപേക്ഷ വൈകിപ്പിക്കാനുമാവില്ലെന്ന് ആന്ധ്ര ഹൈകോടതി ഉത്തരവിട്ടു.
ജസ്റ്റിസ് ഭട്ടു ദേവാനന്ദ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. ഇത്തരത്തില്‍ പാസ്‌പോര്‍ട്ട് അനുവദിക്കാതിരിക്കുന്നത് നിയമവിരുദ്ധവും നിതീകരിക്കാനാവാത്ത നടപടിയുമാണെന്ന് ഹൈകോടതി വ്യക്തമാക്കി. ഹര്‍ജിക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ നിലവിലുണ്ടെന്ന കാരണത്താല്‍ പാസ്പോര്‍ട്ട് അനുവദിക്കാനോ, വീണ്ടും നല്‍കാനോ, പുതുക്കി നല്‍കാനോ ഉള്ള അപേക്ഷകള്‍ പാസ്പോര്‍ട്ട് അതോറിറ്റികള്‍ നിരസിക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ഉത്തരവിട്ടു.
ഹര്‍ജികളില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള വിഷയം ഇപ്പോള്‍ തര്‍ക്കരഹിതമാണെന്ന് കോടതി തുടക്കത്തില്‍ തന്നെ നിരീക്ഷിച്ചു. ക്രിമിനല്‍ നടപടികള്‍ നിലവിലുണ്ട് എന്ന കാരണത്താല്‍ മാത്രം പാസ്പോര്‍ട്ടുകള്‍ അനുവദിക്കുന്നതോ, വീണ്ടും നല്‍കുന്നതോ, പുതുക്കി നല്‍കുന്നതോ തടയാനാവില്ലെന്ന് സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും വിധിച്ചിട്ടുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.