ആര്‍ട്ടിമെസ് സംഘം സുരക്ഷിതമായി ഭൂമിയിലിറങ്ങി
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.37ഓടെയാണ് ആര്‍ട്ടിമെസ് സംഘം സാന്‍ഡിയാഗോ തീരത്തിനടുത്ത് വന്നിറങ്ങിയത്. ഇതോടെ ചരിത്രദൗത്യമാണ് സംഘം വിജയകരമായി പൂര്‍ത്തിയാക്കുന്നത്.
വാഷിങ്ടണ്‍: ആര്‍ട്ടിമെസ് 2 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായ നാലംഗ സംഘം സുരക്ഷിതമായി ഭൂമിയിലിറങ്ങി. പസഫിക് സമുദ്രത്തിലാണ് ആര്‍ട്ടിമെസ് സംഘം വന്നിറങ്ങിയത്. 10 ദിവസത്തെ ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് സംഘം ഭൂമിയിലെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.37ഓടെയാണ് ആര്‍ട്ടിമെസ് സംഘം സാന്‍ഡിയാഗോ തീരത്തിനടുത്ത് വന്നിറങ്ങിയത്. ഇതോടെ ചരിത്രദൗത്യമാണ് സംഘം വിജയകരമായി പൂര്‍ത്തിയാക്കുന്നത്.