Select Location
All Locations
State
Region
City / District
വീട്ടിലെ ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങിയത് രണ്ടാഴ്ച മുൻപ്; വിങ്ങലായി പ്രവാസിയുടെ വിയോഗം

വീട്ടിലെ ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങിയത് രണ്ടാഴ്ച മുൻപ്; വിങ്ങലായി പ്രവാസിയുടെ വിയോഗം

മക്ക∙ രോഗബാധിതനായി മക്കയിലെ കിങ് അബ്ദുള്ള മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂർ തളിപ്പറമ്പ് തുവ്വേങ്ങാട് സ്വദേശി കെ. ബി. മുഹമ്മദ്‌ (മമ്മു) അന്തരിച്ചു. മകന്റെ വിവാഹം കഴിഞ്ഞ് നാട്ടിൽ നിന്ന് രണ്ട് ആഴ്ച മുമ്പാണ് ജോലി സ്ഥലത്ത് എത്തിയത്.

തളർച്ച അനുഭവപ്പെട്ട മുഹമ്മദിനെ ആദ്യം താഇഫ് ആശുപത്രിയിലും പിന്നീട് മക്കയിലേക്കും കൊണ്ടുപോയി. ഒൻപത് ദിവസം മക്കയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. ഭാര്യ ഫാത്തിമ. ഒരു പെൺകുട്ടിയും നാല് ആൺമക്കളുമാണ്. ഭാര്യാസഹോദരൻ ജാഫർ മദനി മക്കയിൽ ഉണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ മറവ് ചെയ്യുമെന്ന് ഐസിഎഫ് വെൽഫെയർ ടീം അറിയിച്ചു.


Manorama News 1 hour ago
Home Flash News