ഖത്തര്‍, കുവൈത്ത് പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; വ്യോമപാത തുറന്നു, ഇറാന്‍ സര്‍വീസ് തുടങ്ങി
ദുബായ്: ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയ പശ്ചാത്തലത്തില്‍ നിശ്ചലമായ വിമാന സര്‍വീസ് പഴയ പോലെ ആകുന്നു. ജിസിസി രാജ്യങ്ങള്‍ വിമാന സര്‍വീസിന് ഒരുങ്ങി. കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ വ്യോമ പാത തുറന്നു. ഇറാനില്‍ നിന്ന് ഏറെ നാള്‍ക്കു ശേഷം വിമാന സര്‍വീസ് ആരംഭിച്ചു. ഇതോടെ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസും വൈകാതെ പഴയപടി ആകുമെന്ന പ്രതീക്ഷയേറി.
അമേരിക്കയും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വിമാന സര്‍വീസ് വീണ്ടും ആരംഭിക്കുന്നത്. ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ വ്യോമപാത തുറന്നു എന്നതാണ് പ്രവാസികള്‍ക്ക് ഏറ്റവും പുതിയ സന്തോഷം നല്‍കുന്ന വിവരം. കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു. പരിമിതമായ സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് എമിറേറ്റ്‌സ് പ്രസ്താവിച്ചു
ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ടെന്ന് എയര്‍ അറേബ്യ അറിയിച്ചു. ഫ്‌ളൈ ദുബായും ചുരുക്കം ചില സര്‍വീസ് ആരംഭിച്ചു. ഖത്തര്‍ എയര്‍വേയ്‌സ് വീണ്ടും സര്‍വീസ് തുടങ്ങി. യുഎഇ സര്‍വീസ് ആണ് ആരംഭിച്ചത്. മെയ് ഒന്ന് മുതലാണ് ഖത്തര്‍ എയര്‍വേയ്‌സ് സിറിയയിലേക്കുള്ള സര്‍വീസ് തുടങ്ങുക.