Select Location
All Locations
State
Region
City / District
ചരിത്രത്തിൽ ഇല്ലാത്ത വിധം വാട്ടർ ടാങ്കുകളിൽ കുടിവെള്ളം എത്തിക്കുകയാണ് കോർപ്പറേഷനെന്ന് മേയർ; പ്രതിഷേധവുമായി എൽഡിഎഫും യുഡിഎഫും

ചരിത്രത്തിൽ ഇല്ലാത്ത വിധം വാട്ടർ ടാങ്കുകളിൽ കുടിവെള്ളം എത്തിക്കുകയാണ് കോർപ്പറേഷനെന്ന് മേയർ; പ്രതിഷേധവുമായി എൽഡിഎഫും യുഡിഎഫും

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നം കുടിവെള്ള വിഷയം കൗൺസിലിൽ ഉന്നയിച്ച് എൽഡിഎഫും യുഡിഎഫും. കുടിവെള്ള പ്രശ്നത്തിന്റെ ഉത്തരവാദിത്വം കൗൺസിലിന് എന്ന് എൽഡിഎഫ് ആരോപിച്ചു. കൗൺസിലിനൊപ്പം വാട്ടർ അതോറിറ്റിക്കും സർക്കാരിനും ഉത്തരവാദിത്വം ഉണ്ടെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടി. കുടിവെള്ള പ്രശ്നത്തിൽ കോർപ്പറേഷൻ ചരിത്രത്തിൽ ഇല്ലാത്ത വിധം വാട്ടർ ടാങ്കുകളിൽ കുടിവെള്ളം എത്തിക്കുകയാണെന്ന് മേയർ വി വി രാജേഷ് മറുപടി നൽകി. വാട്ടർ അതോറിറ്റി കാര്യക്ഷമമായി ഇടപെടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് കൗൺസിലിൽ പ്രതിപക്ഷ ബഹളം ഉയർന്നു. എൽഡിഎഫ് കൗൺസിലർമാർ നഗരസഭാ കവാടത്തിൽ പ്രതിഷേധിച്ചു. പിന്നാലെ ഭരണപക്ഷ കൗൺസിലർമാരായ ബിജെപി കൗൺസിലർമാർ വാട്ടർ അതോറിറ്റിയിലേക്ക് മിന്നൽ മാർച്ച് നടത്തി. ഗേറ്റ് ചാടിക്കടന്നാണ് കൗൺസിലർമാർ വാട്ടർ അതോറിറ്റിക്കുള്ളിൽ പ്രവേശിച്ചത്. ലിക്കേജ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് കോർപ്പറേഷൻ. കുടിവെള്ളം നൽകാനുള്ള ബാധ്യത നഗരസഭയ്ക്ക്.മേയറുടെ പ്രസ്താവന തെറ്റെന്ന് എസ് പി ദീപക് മറുപടി നൽകി. കോർപ്പറേഷൻ ഭരണം തകർച്ചയെന്ന് കെ എസ് ശബരിനാഥൻ പറഞ്ഞു. കുടിവെള്ള പ്രശ്നം ആദ്യം ഉന്നയിച്ചത് യുഡിഎഫ് കൗൺസിലർമാർ. ഭരിക്കാൻ പോകുന്നത് എൽഡിഎഫ് അല്ലാത്തതുകൊണ്ടാണ് എസ്പി ദീപക്കിന് ഈ ആത്മവിശ്വാസം. വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് പരാജയം ഉണ്ടായിട്ടുണ്ട്. ജല വിതരണത്തിന് കോർപ്പറേഷനും വാട്ടർ അതോറിറ്റിക്കും സർക്കാരിനും ഒരേ ഉത്തരവാദിത്വം. പൈപ്പ് തുറന്നാൽ രണ്ടുതുള്ളി വെള്ളം ലഭിച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


24 News 1 hour ago
Home Flash News