Select Location
All Locations
State
Region
City / District
വീണ്ടും ഒന്ന് വൈകിയേക്കും; ഗീതു മോഹദാസ്, യാഷ് ചിത്രം 'ടോക്സിക്' ജൂൺ 4ന് വരില്ല

വീണ്ടും ഒന്ന് വൈകിയേക്കും; ഗീതു മോഹദാസ്, യാഷ് ചിത്രം 'ടോക്സിക്' ജൂൺ 4ന് വരില്ല

മാർച്ചിൽ നിന്നും ജൂണിലേക്ക് മാറ്റിയ ഗീതു മോഹൻദാസ്, യാഷ് ചിത്രം 'ടോക്സിക്' (Toxic movie) റിലീസിൽ വീണ്ടും മാറ്റം. പുതിയ തീയതി പ്രഖ്യാപിക്കാതെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിൽ കുറിപ്പുമായി എത്തിച്ചേർന്നത്. ചിത്രം പൂർത്തിയായതും, ആഗോള പാർട്ണർഷിപ്പിനും മറ്റുമായുള്ള ഇടപെടലുകൾക്കായി സമയം വേണമെന്നാണ് പോസ്റ്ററിന്റെ രത്നച്ചുരുക്കം. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത്, യാഷ് നായകനായ ആക്ഷൻ എന്റർടെയ്‌നറായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' (Toxic: A Fairy Tale for the Grown-Ups) 2026 മാർച്ച് 19 ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, പിന്നീട് ജൂൺ 4ന് റിലീസ് ചെയ്യും എന്ന് അറിയിച്ചിരുന്നു. റിലീസ് മാറ്റും എന്ന ഊഹാപോഹങ്ങൾ മുൻപും പുറത്തുവന്നിരുന്നെങ്കിലും, അതെല്ലാം തള്ളിക്കളയുകയായിരുന്നു.

ടോക്‌സിക്കിന്റെ റിലീസ് കന്നഡ സിനിമയ്ക്ക് ഒരു പുതിയ അധ്യായമാകും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. കന്നഡയിലും ഇംഗ്ലീഷിലും ആശയങ്ങൾ രൂപപ്പെടുത്തി, എഴുതി, ചിത്രീകരിച്ച ഇന്ത്യൻ ചിത്രം എന്ന നിലയിൽ, ടോക്സിക് സംസ്കാരങ്ങളെയും ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര സിനിമാറ്റിക് അനുഭവം പ്രദാനം ചെയ്യാൻ ലക്ഷ്യമിടുന്നു. ഇന്ത്യൻ, അന്തർദേശീയ സിനിമകളിലെ ശ്രദ്ധേയരായ പ്രതിഭകളെ ഈ ചിത്രം ഒരുമിച്ച് കൊണ്ടുവരുന്നു. കൂടാതെ ചിത്രത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, മറ്റ് നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടും.


News18Kerala 1 hour ago
Home Flash News