Select Location
All Locations
State
Region
City / District
മുഖ്യമന്ത്രിപ്പോര്: കെ പി സി സി നടപടിയിൽ ചെന്നിത്തല പക്ഷത്തിന് അതൃപ്തി; പി. ആറിൽ നേതൃത്വത്തിന് പരാതി

മുഖ്യമന്ത്രിപ്പോര്: കെ പി സി സി നടപടിയിൽ ചെന്നിത്തല പക്ഷത്തിന് അതൃപ്തി; പി. ആറിൽ നേതൃത്വത്തിന് പരാതി

മുഖ്യമന്ത്രി ചർച്ചകളിലെ കെ പി സി സി നടപടിയിൽ ചെന്നിത്തല പക്ഷത്തിന് അതൃപ്തി. പ്രജിൻ ബാബുവിന് നോട്ടീസ് നൽകിയതാണ് അതൃപ്തിക്ക് കാരണം. രമേശ് ചന്നിത്തലയ്ക്ക് വേണ്ടി പത്രത്തിൽ പരസ്യ ലേഖനം പ്രസിദ്ധീകരിച്ച് പ്രജൻ ബാബുവിനെതിരെ നടപടിയെടുചത്തിരുന്നു. കെ പി സി സിയുടെ നടപടി പക്ഷപാതപരമെന്ന് ചെന്നിത്തല പക്ഷം പറയുന്നു. പ്രജിൻ ബാബു അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് ചെന്നിത്തല പക്ഷത്തിൻ്റെ വാദം. പരസ്യമല്ല ലേഖനമാണെന്നാണ് പ്രജിൻ ബാബുവിന്റെ വിശദീകരണം. ദീപ ദാസ് മുൻഷിയുടെ നിർദ്ദേശപ്രകാരമാണ് കെ പി സി സി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വി ഡി സതീശനെതിരെ പ്രത്യക്ഷപ്പെട്ട ബാനറുമായി ബന്ധമില്ലെന്നും ചെന്നിത്തല പക്ഷം പറയുന്നു. അതേ സമയം മുഖ്യമന്ത്രി പി ആറിൽ എഐസിസിക്ക് നേതാക്കൾ പരാതി നൽകി. ഇലക്ഷൻ 2026 വിഡി എസ് വാട്സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ച് അന്വേഷിക്കണം, വാട്സ്ആപ്പ് ഗ്രൂപ്പ് വഴി നേതാക്കളെ അപകീർത്തിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, സുധാകരൻ എന്നിവരെ വാട്സാപ്പ് ​ഗ്രൂപ്പ് വഴി അധിക്ഷേപിച്ചിരുന്നു. ഡിഎംസി അംഗം വിമല ബിനു പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നും സതീശന്റെ പേര് ദുരുപയോഗപ്പെടുത്തിയെന്നും ഡിഎംസിയിൽ സംഘപരിവാർ സംഘടന നേതാക്കൾ നുഴഞ്ഞുകയറിയെന്നുെ പറയുന്നു. വിമല വിനുവിനെ അടിയന്തരമായി ഒഴിവാക്കണം. ഇത് സംബന്ധിച്ച് കെപിസിസിക്കും എഐസിസിക്കുമാണ് ആണ് പരാതി നൽകിയത്. ദീപാ ദാസ് മുൻഷിക്കും പരാതി കൈമാറി


Kairali News 1 hour ago
Home Flash News