Select Location
All Locations
State
Region
City / District
വിമാന ഇന്ധന വില വർധന: രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

വിമാന ഇന്ധന വില വർധന: രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

വിമാന ഇന്ധന വില വർധന മൂലം രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. ജൂലൈ വരെയാണ് സർവീസുകൾ വെട്ടിക്കുറച്ചത്. ജൂലൈ വരെ നൂറോളം സർവീസുകൾ നിർത്തിവെച്ചതായി എയർ ഇന്ത്യ സിഇഒ കാമ്പൽ വിൽസൺ അറിയിച്ചു. അതേസമയം, വാണിജ്യ എൽപിജി സിലിണ്ടറിന് പിന്നാലെ പെട്രോൾ ഡീസൽ വില വർദ്ധിപ്പിക്കാൻ കേന്ദ്രത്തിന് മേൽ എണ്ണ കമ്പനികളുടെ സമ്മർദ്ദം ശക്തമാണ്. നാലു മുതൽ അഞ്ചു രൂപ വരെയാണ് വർദ്ധിക്കാൻ സാധ്യത. ഗാർഹിക സിലിണ്ടറിന്റെയും വില വർദ്ധിച്ചേക്കും. ഗാർഹിക സിലിണ്ടറിന് 40 മുതൽ 50 രൂപ വരെയും വർധിപ്പിക്കാനാണ് സാദ്ധ്യത. ആഗോള വിപണിയിലെ ഇന്ധനനിരക്ക് രാജ്യത്തും വരുംദിവസങ്ങളിൽ പ്രതിഫലിക്കും എന്നാണ് റിപ്പോർട്ട്.

കേന്ദ്രം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അമേരിക്കയുടെ സമ്മർദ്ദം മൂലം നിർത്തിയതും നയതന്ത്ര ഇടപെടലുകളിലെ വീഴ്ചകളുമാണ്പ്രതിസന്ധി രൂക്ഷമാക്കിയത്. അതോടൊപ്പം ക്രൂഡ് ഓയിൽ ഇറക്കുമതി 17 ശതമാനത്തിൽ അധികം കുറഞ്ഞതും തിരിച്ചടിയായി. പിടിച്ചു നിൽക്കാൻ സാധിക്കത്താത് കൊണ്ടാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചത് എന്നായിരുന്നു കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുടെ പ്രതികരണം. രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല എന്ന് പറഞ്ഞു കൊണ്ട് തെരഞ്ഞെടുപ്പ് വേളയിൽ കേന്ദ്രം പുകമറ സൃഷ്ടിക്കുകയ്കയിരുന്നുവന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.


Kairali News 1 hour ago
Home Flash News