Select Location
All Locations
State
Region
City / District
കോൺഗ്രസ് നിയുക്ത എംഎൽഎമാരുടെ പ്രഥമ പാർലമെൻ്ററി പാർട്ടി യോഗം നാളെയെന്ന് കെപിസിസി പ്രസിഡൻ്റ്

കോൺഗ്രസ് നിയുക്ത എംഎൽഎമാരുടെ പ്രഥമ പാർലമെൻ്ററി പാർട്ടി യോഗം നാളെയെന്ന് കെപിസിസി പ്രസിഡൻ്റ്

കോൺഗ്രസ് നിയുക്ത എംഎൽഎമാരുടെ പ്രഥമ പാർലമെൻ്ററി പാർട്ടി യോഗം മെയ് 7 വ്യാഴാഴ്ച രാവിലെ 10.30 ന് കെപിസിസി ആസ്ഥാനത്ത് ചേരുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ പങ്കെടുക്കും. മുഖ്യമന്ത്രി ചർച്ചകൾ കോൺഗ്രസിൽ നടക്കുന്നതിനിടെ ആണ് നാളെ നിയുക്ത എംഎൽഎമാരുടെ പ്രഥമ പാർലമെൻ്ററി പാർട്ടി യോഗം ചേരുന്നത്. പല കോണുകളിൽ നിന്നും പല പേരുകളാണ് ഉയർന്നു കേൾക്കുന്നത്. അതിൽ പ്രധാനപ്പെട്ടത് വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടേതാണ്. ഇവരുടെ പേരിൽ പലയിടങ്ങളിലും ഇതിനോടകം തന്നെ ഫ്ളക്സുകൾ ഉയർന്നുകഴിഞ്ഞു.

കോൺഗ്രസിനുള്ളിൽ നിലവിൽ ഫ്ളക്സ് യുദ്ധം തന്നെ ആണ് നടക്കുന്നത്. എന്നാൽ നേതൃത്വത്തെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളോ ഫ്ലക്സ് ബോർഡുകളോ നോക്കിയല്ലെന്നു ആയിരുന്നു രമേശ് ചെന്നിത്തല പ്രതികരിച്ചത്. സ്ഥാനാർത്ഥികളുടെ കാര്യത്തിലുള്ള വടംവലിക്ക് ശേഷം മുഖ്യമന്ത്രി കസേരയ്ക്കായുള്ള വടംവലിയും ഇപ്പോൾ കാണാൻ കഴിയും.


Kairali News 2 days ago
Home Flash News