മുംബൈ ആരാധകർക്ക് സന്തോഷവാർത്ത: ആർസിബിക്കെതിരെ സൂര്യ എത്തുന്നു
നായകൻ ഹർദിക് പാണ്ട്യയുടെ സാന്നിധ്യത്തെ പറ്റിയുള്ള ചോദ്യങ്ങൾ അവശേഷിക്കെ മുംബൈ ഇന്ത്യൻസിന് ഒരു ആശ്വാസവാർത്ത. നാളെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് നീലക്കുപ്പായം അണിയും.നാളെ റായ്പൂരിൽ നടക്കുന്ന മത്സരത്തിൽ താരം മുൻ ചാമ്പ്യന്മാർക്കായി ഇറങ്ങും. നേരത്തേ താരത്തിന്റെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയതിനെ തുടർന്ന് താരം സമയത്ത് ടീമിനൊപ്പം ചേരുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ താരം ടീമിന്റെ ഭാഗമാകാനുള്ള താല്പര്യം മാനേജ്മെന്റിനെ അറിയിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ട്.
അതേസമയം, ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ പുറംവേദനയെ തുടർന്ന് കളിക്കാതിരുന്ന സ്ഥിരം നായകൻ ഹാർദിക് പാണ്ഡ്യയുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനം ആയിട്ടില്ല. ഹാർദിക് പൂർണ ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കിൽ കഴിഞ്ഞ മത്സരത്തിൽ ടീമിനെ നയിച്ച സൂര്യകുമാർ യാദവ് വീണ്ടും നായകസ്ഥാനം ഏറ്റെടുക്കും. സൂര്യകുമാർ യാദവ് തിരിച്ചെത്തിയതോടെ ആരാകും ബെംഗളുരുവിനെതിരായ മത്സരത്തിൽ നായകൻ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്.