Select Location
All Locations
State
Region
City / District
ജോർജുകുട്ടിയും കുടുംബവും തീയേറ്ററുകൾ വാഴുമോ? പ്രീബുക്കിങ്ങിൽ തൂക്കി; ഇതുവരെ എത്രയായി?

ജോർജുകുട്ടിയും കുടുംബവും തീയേറ്ററുകൾ വാഴുമോ? പ്രീബുക്കിങ്ങിൽ തൂക്കി; ഇതുവരെ എത്രയായി?

മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 3. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദൃശ്യം 1, ദൃശ്യം 2 എന്നിവ മികച്ച വിജയങ്ങൾ കൈവരിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ദൃശ്യം 3 തീയേറ്ററുകളിൽ എത്തുന്നത്. ഈ മാസം 21 നാണ് ചിത്രം എത്തുന്നത്. എന്നാൽ സിനിമയുടെ പ്രീ ബുക്കിങ് തുടങ്ങിയപ്പോഴേക്കും വലിയ പ്രതികരണമാണ് ജനങ്ങളിൽ നിന്നും കിട്ടുന്നത്. ഇതുവരെ കേരളത്തിൽ നിന്നും മാത്രമായി ഒരു ദിവസം കൊണ്ട് തന്നെ ഒരു കോടിയിലേറെയാണ് പ്രീ ബുക്കിങിൽ സിനിമ നേടിയിരിക്കുന്നത്. വേൾഡ് വൈ‍ഡായി 4 കോടിയിലേറെയാണ് പ്രീബുക്കിങ് കളക്ഷൻ എന്നാണ് ലഭിക്കുന്ന വിവരങ്ങൾ

ദൃശ്യം 3 മറ്റ് രണ്ട് ഭാ​ഗങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നാണ് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരിക്കുന്നത്. എന്ത് സർപ്രൈസാണ് ഇത്തവണ ജോർജ് കുട്ടിയും കുടുംബവും ഒരുക്കുന്നത് എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇതിൽ ജോർജ് കുട്ടിയെ പിൻതുടരുന്നതാരാണെന്ന് അവർക്കറിയില്ലെന്നും അതാണ് മറ്റ് രണ്ട് സിനിമകളിൽ നിന്നും ദൃശ്യം 3 നെ വ്യത്യസ്തമാക്കുന്നത് എന്നുമുള്ള ചെറിയ ഒരു സ്പാർക്ക് കൂടി ജീത്തു ജോസഫ് പ്രേക്ഷകർക്കായി നൽകുന്നുണ്ട്.


Kairali News 1 hour ago
Home Flash News