ചേട്ടൻ തന്നെ ഹീറോ’; സഞ്ജുവിനൊപ്പം തന്റെ ഫാൻ ബോയ് മൊമെന്റ് പങ്കുവച്ച് പ്രിയദർശൻ
സിനിമയിലെ പോലെ ക്രിക്കറ്റിലും അതീവ തല്പരനാണ് സംവിധായകനാണ് പ്രിയദർശൻ. മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണോടുള്ള തന്റെ ഇഷ്ടം പലപ്പോഴും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയ ക്രിക്കറ്ററോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കയാണ് പ്രിയദർശൻ.
ഒരു മലയാളിയും ക്രിക്കറ്റ് പ്രേമിയും എന്ന നിലയിൽ, സഞ്ജു സാംസന്റെ കൂടെ ഒരു ചിത്രത്തിനായി നിൽക്കുന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു, ഓരോ മലയാളി ക്രിക്കറ്റ് ആരാധകനും അഭിമാനകരമാണിതെന്ന് ഫേസ്ബുക്കിൽ സഞ്ജുവിനൊപ്പമുള്ള നിമിഷം പങ്കുവച്ചുക്കൊണ്ട് പ്രിയദർശൻ ഫേസ്ബുക്കിൽ കുറിച്ചു.
സഞ്ജു സാംസണോടുള്ള തന്റെ സ്നേഹവും ആരാധനയുമാണ് പ്രിയദർശൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയശില്പിയായ സഞ്ജുവിനെ അഭിനന്ദിച്ചുക്കൊണ്ട് മുൻപും പ്രിയദർശൻ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. സിനിമയോളം തന്നെ പ്രിയദർശന് ക്രിക്കറ്റിനോടും പ്രിയമുണ്ട്. തന്റെ കോളേജ് കാലത്ത് ബാറ്റ്സ്മാനായി പ്രിയദർശൻ വിലസിയിരുന്നു.
പണ്ട് ക്രിക്കറ്റ് കളിക്കിടെ തന്റെ കണ്ണിന് പരിക്കേറ്റത് ഒരിക്കൽ പ്രിയദർശൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, അതൊന്നും അദ്ദേഹത്തെ ക്രിക്കറ്റിൽ നിന്നുള്ള ഇഷ്ടത്തിൽ നിന്ന് പിന്നോട്ട് വലിച്ചില്ല എന്നതാണ് യാഥാർത്ഥ്യം.