ഹർജി പിൻവലിച്ച് ബിജെപി സർക്കാർ; ബംഗാളിൽ ഒബിസി പട്ടിക റദ്ദാക്കി
ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റതിനു പിന്നാലെ സംസ്ഥാനത്തെ ഒബിസി പട്ടിക റദ്ദാക്കി. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് പുതിയ നടപടി . വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരെ മുൻപ് ബംഗാൾ സർക്കാർ നൽകിയിരുന്ന ഹർജി സുവേന്ദു അധികാരി നയിക്കുന്ന ബിജെപി സർക്കാർ പിൻവലിച്ചതാണ് പുതിയ നീക്കത്തിലേക്ക് വഴിതെളിച്ചത്. ഇതോടെ വിഷയത്തിൽ നിയമപരമായ തുടർനടപടികൾക്ക് പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ഒബിസി യോഗ്യത നിർണയിക്കുന്നതിനായി പുതിയ പാനൽ രൂപീകരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. നിലവിലെ പട്ടികയിൽ ഉൾപ്പെട്ട വിഭാഗങ്ങളുടെ മാനദണ്ഡങ്ങൾ പുനപരിശോധിച്ച് പുതുക്കിയ രീതിയിൽ യോഗ്യത നിശ്ചയിക്കാനാണ് നീക്കം. അതേസമയം, മതാടിസ്ഥാനത്തിലുള്ള ചില ക്ഷേമപദ്ധതികൾ പിൻവലിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു.