മനുസ്മൃതി ആധാരമാക്കി ഭരണം നിർവഹിക്കുന്ന ഒരു രാഷ്ട്രീയകക്ഷിയാണ് ബിജെപി : പ്രകാശ് രാജ്
മനുസ്മൃതി ആധാരമാക്കി ഭരണം നിർവഹിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയാണ് ബി ജെ പി യെന്ന് പ്രകാശ് രാജ്. ഭരണകൂടം കുളത്തിൽ വിരിഞ്ഞു നിൽക്കുന്ന പുഷ്പമായി കാണപ്പെടും എന്നാൽ അതിനടിയിൽ ഭീമാകാരനായ ഹിന്ദുത്വ എന്ന രാക്ഷസൻ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ ജി ഒ എ അറുപതാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ധനായിരിക്കുന്നതിനേക്കാൾ എത്രയോ ദാരുണമായ അവസ്ഥയാണ് കാഴ്ചയുണ്ടായിട്ടും ചുറ്റുപാടുകൾ കാണാൻ കഴിയാത്ത അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ ഭയമാണ് അവരുടെ ശക്തി.
വനിതാസംവരണം യാഥാർഥ്യമാക്കുമെന്ന് കരുതാനാവില്ല
അവരുടെ ആസ്ഥാന സംഘടനയിൽ സ്ത്രീകൾ അംഗങ്ങളേയല്ല. കല കലയ്ക്കു വേണ്ടി എന്ന വാദത്തിനോടും കലാകാരന്മാർ രാഷ്ട്രീയത്തിനതീതരായിരിക്കണം എന്ന കാഴ്ചപ്പാടിനോടും യോജിക്കാനാവില്ലെന്നും കല സമൂഹത്തിന്റെ പ്രതിഫലനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.