കര്‍ണാടകയില്‍ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്? സിദ്ധരാമയ്യയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കെസി
ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അനിശ്ചിതത്വം. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം, പാര്‍ട്ടി കര്‍ണാടകയില്‍ നേതൃമാറ്റത്തിന് തയ്യാറെടുക്കുകയാണോ എന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വീണ്ടും തിരികൊളുത്തിയിരിക്കുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതായി സിദ്ധരാമയ്യ സ്ഥിരീകരിച്ചിട്ടുണ്ട്.
''എന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്, പക്ഷേ ചര്‍ച്ചയുടെ വിഷയം എനിക്കറിയില്ല. നാളെ രാവിലെ 11 മണിക്ക് എനിക്ക് ഒരു മീറ്റിംഗ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കാന്‍ വേണുഗോപാല്‍ എന്നെ വിളിച്ചു. ഊഹാപോഹങ്ങള്‍ എപ്പോഴും ഉണ്ടാകും, ''അദ്ദേഹം പറഞ്ഞു. തൊട്ടുപിന്നാലെ ഉപമുഖ്യമന്ത്രി ശിവകുമാറും വിഷയത്തില്‍ സമാനമായ പ്രതികരണം നടത്തി.
'സുര്‍ജേവാല നിങ്ങളോട് എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. അദ്ദേഹം എന്നോട് പോകാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ ഡല്‍ഹിയിലേക്ക് പോകും. പാര്‍ട്ടി എപ്പോള്‍ വിളിച്ചാലും നമുക്ക് പോകണം. നേതൃമാറ്റത്തെക്കുറിച്ച് ഞാന്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല. അത് എന്റെ ജോലിയല്ല,' അദ്ദേഹം പറഞ്ഞു. 2023-ല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിനുശേഷം സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ 'റൊട്ടേഷന്‍ മുഖ്യമന്ത്രി' ക്രമീകരണം അനൗപചാരികമായി ഉണ്ടാക്കിയതായി അഭ്യൂഹമുണ്ട്.
എന്നാല്‍ പാര്‍ട്ടി ഒരിക്കലും അത്തരമൊരു കരാറിനെ ഔദ്യോഗികമായി അംഗീകരിച്ചില്ല. ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ആണ് കോണ്‍ഗ്രസ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ നടന്ന തീവ്രമായ ചര്‍ച്ചകള്‍ക്ക് ശേഷം ശിവകുമാര്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കും എത്തി. അതിന് ശേഷം രണ്ട് ക്യാമ്പുകളിലെയും നേതാക്കള്‍ ഇടയ്ക്കിടെ പരോക്ഷമായ പരാമര്‍ശങ്ങള്‍ നടത്തുന്നതാണ് വിഷയം സങ്കീര്‍ണ്ണമാക്കുന്നത്.
ഈ വര്‍ഷം ആദ്യം, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും താന്‍ പാലിക്കുമെന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ശിവകുമാറിനോട് അടുപ്പമുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ പല ഘട്ടങ്ങളിലും സര്‍ക്കാര്‍ രൂപീകരണ വേളയില്‍ നല്‍കിയതായി പറയപ്പെടുന്ന കരാര്‍ പാലിക്കണം എന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നിരുന്നാലും അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുമെന്ന് സിദ്ധരാമയ്യ തന്നെ ആവര്‍ത്തിച്ച് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ്, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ലെന്ന് പറഞ്ഞ് സിദ്ധരാമയ്യ വാദപ്രതിവാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. എന്നാല്‍ കര്‍ണാടക സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി വളരെ സെന്‍സിറ്റീവ് ആയ സമയത്താണ് ഈ അഭ്യൂഹം പരക്കുന്നത്. പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നിലെ അസ്ഥിരത തടയുന്നതിനൊപ്പം ഭാവിയിലെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി വിഭാഗീയ സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമം.
നിലവില്‍ ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ സംസ്ഥാന സര്‍ക്കാരാണ് കര്‍ണാടകയിലേത്. ബിജെപിക്കെതിരായ പാര്‍ട്ടിയുടെ ദേശീയ ആഖ്യാനത്തില്‍ നിര്‍ണായകമായി കര്‍ണാടക തുടരുന്നു. എന്നാല്‍ സംസ്ഥാന ഘടകത്തിനുള്ളിലെ വിഭാഗീയതയാണ് തലവേദന സൃഷ്ടിക്കുന്നത്