Select Location
All Locations
State
Region
City / District
പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിച്ചു; ഓൺലൈനായി എപ്പോൾവരെ അപേക്ഷ സമർപ്പിക്കാം?

പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിച്ചു; ഓൺലൈനായി എപ്പോൾവരെ അപേക്ഷ സമർപ്പിക്കാം?

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിച്ചു. അടുത്ത മാസം മൂന്നാം തീയതി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ട്രയൽ അലോട്ട്മെന്റ് ജൂൺ എട്ടിന് അറിയാനാകും. ആദ്യ അലോട്ട്മെൻറ് ജൂൺ 15ന് ആണ് പ്രസിദ്ധീകരിക്കുക.

അലോട്ട്മെന്റ് നടപടികൾ അവസാനിക്കുക ജൂലൈ ഒന്നിന് ആണ്. ജൂലൈ രണ്ടിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ജൂലൈ 13 മുതൽ ഓഗസ്റ്റ് അഞ്ച് വരെ സപ്ലിമെന്ററി അലോട്ട്മെന്റ് നടക്കും. ഓഗസ്റ്റ് അഞ്ചിന് അഡ്മിഷൻ നടപടികൾ അവസാനിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.


Kairali News 57 minutes ago
Home Flash News