Select Location
All Locations
State
Region
City / District
മഴയാണോ… പുറത്തിറങ്ങാൻ മടിയാണോ… തകർപ്പൻ സിനിമകൾ കണ്ട് വീട്ടിലിരിക്കാം; ഈ വാരാന്ത്യം ഒടിടി യിൽ എത്തുന്ന സിനിമകൾ

മഴയാണോ… പുറത്തിറങ്ങാൻ മടിയാണോ… തകർപ്പൻ സിനിമകൾ കണ്ട് വീട്ടിലിരിക്കാം; ഈ വാരാന്ത്യം ഒടിടി യിൽ എത്തുന്ന സിനിമകൾ

കേരളത്തിൽ മഴ കനക്കുകയാണ്. മഴയത്ത് വാരന്ത്യത്തിൽ വീട്ടിന് പുറത്തിറങ്ങാൻ എല്ലാവർക്കും മടിയായിരിക്കുമല്ലേ. എന്നാൽ വീട്ടിൽ തന്നെ ഇരുന്ന് ബോർ അടിക്കുകയും ചെയ്യും. പക്ഷെ പേടിക്കേണ്ടതില്ല. മഴയത്ത് വീട്ടിൽ വൈബടിച്ചിരുന്ന് ആസ്വദിക്കാൻ നല്ല കിടിലൻ സിനിമകൾ ഈ ആഴ്ച ഒ ടി ടി യിൽ എത്തിയിട്ടുണ്ട്. ഒരു സ്പായെ ചുറ്റിപ്പറ്റിയുള്ള രസകരമായ സംഭവങ്ങളെ കോർത്തിണക്കിയ സിനിമയാണ് സ്പാ. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ഇതിനോടകം തന്നെ ഒടിടിയിൽ എത്തിയിട്ടുണ്ട്. സിദ്ധാർഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി, വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, ജോജി കെ ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി, മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങി നിരവധി പേരാണ് അണിനിരക്കുന്നത്. സിനിമ മനോരമ മാക്സിലൂടെയാണ് സ്ട്രീം ചെയ്യുന്നത്.

കഴിഞ്ഞ ഫെബ്രുവരി 13 ന് തീയേറ്ററുകളിൽ എത്തിയ സുഖമാണോ സുഖമാണ് എന്ന സിനിമയും ഒ ടി ടി യിൽ എത്തുകയാണ്. സിനിമ ഇന്ന് മുതലാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ആമസോൺ പ്രൈമിലാണ് ചിത്രം കാണാൻ സാധിക്കു. മമിത ബൈജു ധനുഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കരയും ഇന്ന് പ്രദർശനം ആരംഭിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം കാണാൻ സാധിക്കുക. ലെജൻ്ഡ് ശരവണൻ നായകനാകുന്ന ലീഡറും ഒ ടി ടി യിൽ എത്തുകയാണ്. ഇന്നാണ് ചിത്രം പ്രദർശനം ആരംഭിക്കുന്നത്. ആമസോണിൽ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നവാ​ഗതനായ നിലേഷ് ഇ കെ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം ഫെയ്സസും ഒ ടി ടി യിൽ എത്തി. സൺനെക്സ്റ്റിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.


Kairali News 3 days ago
Home Flash News