Select Location
All Locations
State
Region
City / District
ഗ്രൗണ്ട് കാമ്പെയ്‌ൻ ആരംഭിച്ച് CJP; ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന പേരിൽ കാമ്പെയ്‌ൻ

ഗ്രൗണ്ട് കാമ്പെയ്‌ൻ ആരംഭിച്ച് CJP; ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന പേരിൽ കാമ്പെയ്‌ൻ

ഗ്രൗണ്ട് കാമ്പെയ്‌ൻ ആരംഭിച്ച് സമൂഹമാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടി. ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന പേരിലാണ് കാമ്പെയ്‌ൻ. സാമൂഹിക പ്രശ്നങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യാൻ സിജെപി ആഹ്വാനം ചെയ്തു. പ്രചാരണത്തിന് സമൂഹമാധ്യമങ്ങളിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്.

ഇൻസ്റ്റാഗ്രാം, എക്സടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഇതിനകം വലിയ പിന്തുണ നേടിയ കോക്രോ ജനത പാർട്ടി, ആദ്യ പ്രചരണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന പേരിലാണ് കോക്രോച്ച് ജനത പാർട്ടി, ഹാഷ്ടാഗ് പ്രചരണം ആരംഭിച്ചിരിക്കുന്നത്. റോഡിലെ കുഴികൾ, പൊട്ടിയ തെരുവ് വിളക്ക്, തെരുവ് മാലിന്യം, സേവന സന്നദ്ധരല്ലാത്ത സർക്കാർ ഓഫീസുകൾ തുടങ്ങിയവയുടെ വീഡിയോ പങ്കുവയ്ക്കാൻ ആണ് സിജെപിയുടെ ആഹ്വാനം. ഇത്തരം അനീതികൾ സിജെപിയെ ടാഗ് ചെയ്ത പോസ്റ്റ് ചെയ്യാനും ആഹ്വാനമുണ്ട്. എല്ലാം കോക്രോച്ചുകൾ കാണുന്നുണ്ട് എന്ന് അറിയിച്ച്, സ്വന്തം ഉത്തരവാദിത്തം നിറവേറ്റാൻ അധികാരികൾക്ക് മേൽ സമ്മർദ്ദം ചെലുത്താമെന്ന് സിജെപിയുടെ പ്രസ്താവനയിൽ പറയുന്നു. വിഡിയോ സന്ദേശം പുറത്തിറക്കിയതിന് പിന്നാലെ, സമൂഹമാധ്യമങ്ങളിൽ ലൈഫ് ഓഫ് കോക്രോച്ച് പ്രചരണം ഏറ്റെടുത്തു.നിമിഷങ്ങൾക്കകം നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടത്.


24 News 52 minutes ago
Home Flash News