വി ഡി സതീശന്റെ അടുത്ത നുണ: രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തപ്പോൾ കോൺഗ്രസുകാർ അക്രമാസക്തരായിട്ടില്ലെന്ന വാദം തെറ്റ്
രാഹുൽ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്തപ്പോൾ കോൺഗ്രസ് പ്രവർത്തകർ ഒരിടത്തും അക്രമാസക്തരായിട്ടില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശൻ്റെ വാദം തെറ്റ്. രാജ്യവ്യാപകമായി 2022-ൽ നടന്ന പ്രതിഷേധങ്ങളിൽ വലിയ തോതിലുള്ള അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2022-ൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്. തെലങ്കാനയിൽ നിരവധി വാഹനങ്ങൾ കോൺഗ്രസ് പ്രവർത്തകർ അഗ്നിക്കിരയാക്കി. ഹൈദരാബാദിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ കത്തിക്കുകയും, കർണാടകയിൽ അക്രമാസക്തമായ രീതിയിൽ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ഇതിനുപുറമെ, ട്രെയിനുകൾ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധങ്ങളും അക്കാലത്ത് നടന്നിരുന്നു
2025-ൽ ഭൂപേഷ് ബാഗലിനെ ഇ.ഡി. ചോദ്യം ചെയ്ത ഘട്ടത്തിൽ, കോൺഗ്രസ് പ്രവർത്തകർ ഇ.ഡി. ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തകർത്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സംഭവങ്ങളെല്ലാം തന്നെ സമരങ്ങൾ അക്രമാസക്തമായിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ചോദ്യം ചെയ്യുന്നതാണ്.