Select Location
All Locations
State
Region
City / District
അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

ന്യൂദല്‍ഹി: ലോക പരിസ്ഥിതി ദിനമായിരുന്ന ഇന്നലെ ഉത്തര്‍പ്രദേശിലെ ജയ്‌പ്രകാശ് നാരായണ്‍ പക്ഷിസങ്കേതം (സുര്‍ഹ തല്‍) അന്താരാഷ്‌ട്ര പ്രധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ (റാസംര്‍ സൈറ്റ്) നൂറാമത്തെ സ്ഥലമായി പ്രഖ്യാപിച്ചു. ലോകത്തിലെ 2595മത്തെ റാംസര്‍ സൈറ്റായ ഈ തണ്ണീര്‍ തടം ഗംഗാനദിയുടെ മധ്യഭാഗത്തുള്ള ഒരു ശുദ്ധജല തണ്ണീര്‍ത്തടമാണ്. ഗംഗാനദിയുടെ ഒരു വളവില്‍ നിന്നാണ് ഇത് ആദ്യ രൂപപ്പെട്ടത്. 2959 തണ്ണീര്‍തടങ്ങള്‍ 1971ലെ റാംസര്‍ കണ്‍സര്‍വേഷന്‍ പ്രകാരം ആഗോളതലത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ഭാരതത്തിലാണ്. യുകെയില്‍ 176, മെക്‌സിക്കോയില്‍ 144, എന്നിവയ്‌ക്ക് ശേഷം ഏറ്റവും കൂടുതല്‍ തണ്ണീര്‍തടങ്ങള്‍ ഭാരതത്തിലാണ്. ‘ഭാരതത്തിന് പ്രകൃതിയെയും ഇത്തരത്തിലുള്ള പ്രകൃതി വിഭവങ്ങളേയും സംരക്ഷിക്കാനുള്ള പ്രതിബദ്ധതയാണ് ഈ നേട്ടം, നേട്ടത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. റാംസര്‍ കണ്‍സര്‍വേഷന്‍ സെക്രട്ടേറിയറ്റിന്റെ കണക്കനുസരിച്ച് ചതുപ്പുകള്‍, കാലാനുസൃതമായി വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശങ്ങള്‍, നെല്‍പ്പാടങ്ങള്‍ എന്നിവയാല്‍ ചുറ്റപ്പെട്ടതാണ് ജയ്‌പ്രകാശ് നാരായണ്‍ പക്ഷിസങ്കേതം. വേനല്‍ക്കാലത്ത് വരള്‍ച്ചയുള്ള പ്രദേശത്തുനിന്ന് പക്ഷികള്‍ ഇവിടെ വരികയും അഭയം തേടുകയും ചെയ്യുന്നു. 221 സസ്യങ്ങള്‍, 66 മത്സ്യങ്ങള്‍, ഏഴ് ഉരഗങ്ങള്‍, മൂന്ന് ഉഭയജീവികള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ ഭൂപ്രദേശം.


Janmabhumi 1 hour ago
Home Flash News