Select Location
All Locations
State
Region
City / District
ഞങ്ങളെ സംഘിയെന്ന വിളിച്ച സതീശനും ഷാജിയും എവിടെ പോയി?; വിമർശിച്ച് ശിവൻകുട്ടി

ഞങ്ങളെ സംഘിയെന്ന വിളിച്ച സതീശനും ഷാജിയും എവിടെ പോയി?; വിമർശിച്ച് ശിവൻകുട്ടി

ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കാനുള്ള നീക്കം യുഡിഎഫ് സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ നീക്കത്തിന് പിണിയാളുകളായി യുഡിഎഫ് സർക്കാർ മാറുകയാണ്. വെറും ഒരു വർഷം മാത്രം കാലാവധിയുള്ള, നാമമാത്രമായ തുക നൽകുന്ന ഈ പദ്ധതിക്കായി, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളെ പണയം വെക്കണോയെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം

സംഘപരിവാർ അജണ്ടയായ ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ഇരട്ടത്താപ്പ് അതിഭീകരമാണ്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടപ്പോൾ ഞങ്ങളെ 'സംഘി'യെന്നും 'ഒറ്റുകാർ' എന്നും വിളിച്ച് ആക്ഷേപിച്ച വി ഡി സതീശനും കെ.സി വേണുഗോപാലും, പദ്ധതി നടപ്പാക്കില്ലെന്ന് പ്രസംഗിച്ച കെ.എം ഷാജിയും ഇന്ന് എവിടെപ്പോയി? അന്ന് ഞങ്ങളെ വേട്ടയാടിയവർ ഇന്ന് അതേ പദ്ധതിക്ക് വേണ്ടി രംഗത്ത് എത്തിയിരിക്കുന്നു.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ നീക്കത്തിന് പിണിയാളുകളായി യുഡിഎഫ് സർക്കാർ മാറുകയാണ്. വെറും ഒരു വർഷം മാത്രം കാലാവധിയുള്ള, നാമമാത്രമായ തുക നൽകുന്ന ഈ പദ്ധതിക്കായി, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളെ പണയം വെക്കണോ? 2022 മുതൽ 2027 വരെയാണ് പദ്ധതി കേന്ദ്ര സർക്കാർ തന്നെ വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിൽ വെറും 265 സ്കൂളുകൾ.

ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കുന്ന യുഡിഎഫ് സർക്കാരിന്റെ ഈ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണം എന്ന കേന്ദ്രത്തിന്റെ ഭീഷണിക്ക് വഴങ്ങാതെയാണ് ധാരണ പത്രം മരവിപ്പിക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനമെടുത്തത്. ആ തീരുമാനം പിന്തുടരാൻ യുഡിഎഫ് സർക്കാർ തയ്യാറാകണം.

"മുകളിൽ പരാമർശിച്ചിട്ടുള്ള ധാരണാപത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകൾ കണക്കിലെടുത്ത്, ഈ ആശങ്കകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി മന്ത്രിസഭയിൽ നിന്ന് ഒരു സമിതിയെ രൂപീകരിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ആയതിനാൽ ധാരണാപത്രത്തിന്റെ നടപ്പിലാക്കൽ നിർത്തിവെക്കാൻ മന്ത്രിസഭ തീരുമാനിച്ചു." എന്ന് കൃത്യമായി കേന്ദ്രത്തിന് നൽകിയ കത്തിൽ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ സെക്രട്ടറി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.


One India Malayalam 1 hour ago
Home Flash News