Select Location
All Locations
State
Region
City / District
ഷാർജ - മസ്‌കത്ത് ‘റൂട്ട് 203’ ബസ് സർവീസിന് പുതിയ സമയക്രമം; അതിർത്തി കടന്നുള്ള യാത്ര ഇനി എളുപ്പം!

ഷാർജ - മസ്‌കത്ത് ‘റൂട്ട് 203’ ബസ് സർവീസിന് പുതിയ സമയക്രമം; അതിർത്തി കടന്നുള്ള യാത്ര ഇനി എളുപ്പം!

മസ്‌കത്ത് ∙ ഒമാനും യുഎഇക്കും ഇടയില്‍ മുവാസലാത്ത് ബസ് സര്‍വീസിന്റെ സമയക്രമം പുതുക്കി നിശ്ചയിച്ചു. യാത്രക്കാര്‍ക്ക് തങ്ങളുടെ യാത്രകള്‍ കൂടുതല്‍ എളുപ്പത്തില്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്ന രീതിയിലാണ് പുതിയ ക്രമീകരണം. ഷാര്‍ജ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ച ‘റൂട്ട് 203’ ബസ് സര്‍വീസിന്റെ പുതിയ സമയക്രമം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കാനും യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച യാത്രാനുഭവം നല്‍കാനും ലക്ഷ്യമിട്ടുള്ളതാണ്.

ഷാര്‍ജയിലെ അല്‍ ജുബൈല്‍ ബസ് സ്‌റ്റേഷനില്‍ നിന്ന് ആരംഭിച്ച് സുഹാര്‍, മസ്‌കത്ത് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് റൂട്ട് 203 സര്‍വീസ്. ഇരു രാജ്യങ്ങളിലെയും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അതിര്‍ത്തി കടന്നുള്ള യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം.ഒമാനില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കായി സുഹാറില്‍ നിന്നും മസ്‌കത്തില്‍ നിന്നും രാവിലെ 7:00, ഉച്ചയ്ക്ക് 1:30, വൈകുന്നേരം 3:00 എന്നീ സമയങ്ങളില്‍ ബസുകള്‍ ലഭ്യമായിരിക്കും. ഷാര്‍ജയില്‍ നിന്ന് മസ്‌കത്തിലേക്ക്: രാവിലെ 6:30, ഉച്ചയ്ക്ക് 3:30, രാത്രി 8:30 എന്നിങ്ങനെ മൂന്ന് സമയങ്ങളില്‍ ഷാര്‍ജയില്‍ നിന്ന് ബസുകള്‍ പുറപ്പെടും.

യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും തിരഞ്ഞെടുക്കാനുള്ള അവസരങ്ങളും നല്‍കാനാണ് പുതിയ സമയവിവരപ്പട്ടിക രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.


Manorama News 1 hour ago
Home Flash News