Select Location
All Locations
State
Region
City / District
ഒരു ഫോട്ടോ പോലും മകൻ എടുത്തിട്ടില്ല, വിജയ്ക്ക് ഇന്ന് സ്വന്തം കാര്യം പോയി പറയാനാകില്ല, കാരണം: ധനഞ്ജയൻ

ഒരു ഫോട്ടോ പോലും മകൻ എടുത്തിട്ടില്ല, വിജയ്ക്ക് ഇന്ന് സ്വന്തം കാര്യം പോയി പറയാനാകില്ല, കാരണം: ധനഞ്ജയൻ

തമിഴ്നാട് മുഖ്യമന്ത്രിയായ വിജയുടെ അവസാന സിനിമയായി പ്രഖ്യാപിച്ചിരുന്ന ജനനായകൻ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം. 400 കോടിയോളം മുടക്കി നിർമ്മിച്ച സിനിമയാണ് ജനനായകൻ. 220 കോടിയോളം വിജയ്ക്ക് പ്രതിഫലമായി വേണ്ടി വന്നു. ഇപ്പോഴിതാ ജനനായകൻ റിലീസിന്റെ അനിശ്ചിതത്വത്തെക്കുറിച്ച് തമിഴകത്തെ അറിയപ്പെടുന്ന നിർമാതാവായ ധനഞ്ജയൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ജൂൺ 19 ന് ജനനായകൻ റിലീസാകില്ല. ഡിസ്ട്രിബ്യൂട്ടേർസിന് റീ ഫണ്ട് ചെയ്യാനാണ് അവർ നോക്കുന്നത്. കാരണം ഒരുപാട് ഡിസ്ട്രിബ്യൂട്ടേർസ് ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇനി കാത്തിരിക്കാൻ പറ്റില്ല. ഇനി എപ്പോഴാണ് സെൻസർ അനുമതി ലഭിക്കുകയെന്ന് അറിയില്ല. ഒരുപാ‌ട് സിനിമകൾ 19 ന് റിലീസിനൊരുങ്ങുന്നുണ്ട്. ജനനായകൻ വരാൻ പോകുന്നില്ലെന്ന തോന്നൽ അവർക്ക് വന്നു. പ്രൊഡ്യൂസറും കാര്യം ഉൾക്കൊള്ളുന്നു. ഇനി സെൻസർ കിട്ടാൻ സാധ്യതയില്ല. അവർ വേറെ സിനിമയിലേക്ക് മൂവ് ഓൺ ചെയ്തു. സെൻസർ സർട്ടിഫിക്കറ്റ് തരുമ്പോൾ താ, അപ്പോൾ റിലീസ് ചെയ്യാം എന്ന നിലയിലേക്ക് എത്തി.

വിജയ് ഭരണത്തിൽ വന്നതിനാൽ റിലീസ് എളുപ്പമായിരിക്കുമെന്ന് പലരും കരുതി. പക്ഷെ കേന്ദ്ര സർക്കാരിനും വിജയ്ക്കും തമ്മിൽ ബന്ധമില്ല. ആളുകൾ അറിയാതെ സംസാരുക്കുകയാണ്. സെൻസർ ബോർഡ‍് വിജയുടെ കയ്യിലല്ല. ഇപ്പോൾ ഒരു നടനായി വിജയ്ക്ക് സംസാരിക്കാൻ പറ്റില്ല. ജനങ്ങളുടെ ആവശ്യങ്ങളെ സംസാരിക്കാൻ പറ്റൂ. മുഖ്യമന്ത്രിയാണ്. ജനങ്ങളുടെ കാര്യങ്ങൾ സംസാരിക്കേണ്ടയാൾക്ക് പ്രധാനമന്ത്രിക്കടുത്ത് പോയി ജനനായകൻ സിനിമയെക്കുറിച്ച് സംസാരിക്കാനാകുമോ.

ഞാനറിഞ്ഞിടത്തോളം വിജയ് എവിടെയും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. നിർമാതാക്കൾക്ക് വിട്ടു. നിർമാതാക്കൾ കേന്ദ്ര സർക്കാരിനോട് പോയി ചോദിച്ചപ്പോൾ കുറച്ച് സമയം ആവശ്യപ്പെട്ടു. എപ്പോൾ സെൻസർ കിട്ടുമെന്ന് അറിയില്ല. മകൻ ജേസൺ സഞ്ജയുടെ സിനിമയെയും വിജയ്നെയും ആളുകൾ കണക്ട് ചെയ്ത് സംസാരിക്കുന്നു. ജേസൺ സഞ്ജയ് എവിടെയും ലിങ്ക് ചെയ്തിട്ടില്ല. അച്ഛനൊപ്പം ഒരു ഫോട്ടോ പോലും എടുത്ത് പോസ്റ്റിട്ടിട്ടില്ല. സത്യപ്രതിഞ്ജയ്ക്ക് വന്നിട്ടില്ല. ജേസണിന് അഭിനയത്തോട് താൽപര്യമില്ല. കാമിയോ റോൾ സി​ഗ്മയിൽ ചെയ്യുന്നുണ്ട്. എന്നാൽ സിനിമകളിൽ അഭിനയിക്കാനേ താൽപര്യമില്ല. എത്രയോ പേർ ജേസൺ അഭിനയിക്കുന്നതും കാത്ത് ക്യൂ നിൽക്കുന്നുണ്ട്. സംവിധായകനാകാനാണ് ജേസണിന് ആ​ഗ്രഹമെന്നും ധനഞ്ജയൻ ചൂണ്ടിക്കാട്ടി. ബി​ഹെെന്റ് ടോക്കീസിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ജൂലെെ 31 നാണ് ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത സി​ഗ്മ എന്ന സിനിമ റിലീസ് ചെയ്യുന്നത്. സന്ദീപ് കിഷൻ ആണ് ചിത്രത്തിലെ നായകൻ. റിപ്പോർട്ടുകൾ പ്രകാരം വിജയും ജേസൺ സഞ്ജയും അകൽച്ചയിലാണ്. വിജയും ഭാര്യ സം​ഗീതയും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇതിന് കാരണം. അച്ഛൻ തമിഴ്നാട് ഭരിക്കുന്ന മുഖ്യമന്ത്രിയായിട്ടും അമ്മയുടെ വേദന കണ്ടില്ലെന്ന് നടിച്ച് അച്ഛനെ പിന്തുണയ്ക്കാൻ മകൻ ജേസൺ സഞ്ജയ് തയ്യാറല്ല. വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സം​ഗീത ഡിവോഴ്സ് പെറ്റീഷൻ നൽകിയിട്ടുണ്ട്. 2021 ലാണ് ഈ ബന്ധം കണ്ടുപിടിക്കുന്നത്. ബന്ധം ഒഴിവാക്കാമെന്ന് പല തവണ പറഞ്ഞിട്ടും അതുണ്ടായില്ലെന്ന് സം​ഗീത ആരോപിക്കുന്നു.


Smacy News 2 hours ago
Home Flash News