Select Location
All Locations
State
Region
City / District
‘ആരോഗ്യവകുപ്പ് ഫലപ്രദമായി ഇടപെടേണ്ട സമയത്ത് തലപ്പത്ത് കസേരക്കളി’

‘ആരോഗ്യവകുപ്പ് ഫലപ്രദമായി ഇടപെടേണ്ട സമയത്ത് തലപ്പത്ത് കസേരക്കളി’; ഇങ്ങനെയൊരു അവസ്ഥ ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടോയെന്ന് പിണറായി വിജയൻ.

ഗുരുതരമായ വിഷയത്തിൽ ആരോഗ്യ മന്ത്രി അത്യന്തം ലാഘവത്തോടെയാണ് പ്രതികരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപ വേറൊരാളിലേക്കും പകരാത്തത് നല്ല കാര്യമെന്നും ആ ഘട്ടത്തിൽ സ്വീകരിച്ച ചെയ്തികൾ ഗൗരവമായി പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആരും മരിച്ചില്ല എന്നത് നല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ നടപടികളിൽ വലിയ കാലതാമസം ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.

ആരേ​ഗ്യമന്ത്രിയുടെ എരണം കെട്ടവൻ എന്ന മുമ്പത്തെ പരാമർശത്തിലും പിണറായി വിജയൻ പ്രതികരിച്ചു. അദ്ദേഹത്തിന് അങ്ങനെയാണ് തോന്നിയിരുന്നത്. എരണം കെട്ടവർ ചെയ്ത കാര്യങ്ങൾ ഉണ്ടായിരുന്നുവെന്നും അന്ന് പ്രതിരോധപ്രവർത്തനങ്ങൾ നടത്തിയത് എല്ലാവരും ചേർന്നാണെന്നും പിണറായി വിജയൻ പറഞ്ഞു.

എല്ലാവരെയും ഒന്നിച്ച് ചേർക്കുക എന്നത് പ്രധാനമാണെന്നും കഴിഞ്ഞ കാലങ്ങളിൽ നിപ വന്നപ്പോഴെല്ലാം ആരോഗ്യമന്ത്രി പെട്ടെന്ന് സ്ഥലത്തെത്തി കാര്യങ്ങൾ ഏകോപിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു. ഇവിടെ നിപ ബാധിച്ച സ്ഥലത്ത് എത്താൻ ആരോഗ്യമന്ത്രി എത്ര ദിവസമെടുത്തെന്നും അദ്ദേഹം വിമർശിച്ചു. എന്തിനാണ് ഇത്ര കാലതാമസം ഉണ്ടാക്കിയതെന്നും സാധാരണഗതിയിൽ ചെയ്യേണ്ട കാര്യങ്ങൾ നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കാലവർഷത്തിനു മുൻപ് ചെയ്യേണ്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സർക്കാരിന് കഴിഞ്ഞോവെന്നും അദ്ദേഹം ചോദ്യമുയർത്തി.


Kairali News 2 hours ago
Home Flash News