Select Location
All Locations
State
Region
City / District
കൊച്ചിയിൽ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചിയിൽ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി നഗരസഭാ പരിധിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ 20കാരനെ ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എളമക്കര പൊലീസിന്‍റെ തീരുമാനം. പ്രതിയുടെ അമ്മയായ അങ്കണവാടി അധ്യാപികയെ ഇന്നലെ സസ്പെന്‍റ് ചെയ്തിരുന്നു.

തിങ്കളാഴ്ച വൈകീട്ട് ആലുവയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശനിയാഴ്‌ചയാണ്‌ കുട്ടിയുടെ മാതാപിതാക്കൾ എളമക്കര പൊലീസിന്‌ പരാതി നൽകിയത്‌. തുടർന്ന്‌ പൊലീസ്‌ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

ഇരുപതുകാരൻ അങ്കണവാടിയില്‍ ഇടയ്ക്കിടെ വരാറുണ്ടെന്ന്‌ പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എളമക്കര പോലീസിന്‍റെ തീരുമാനം. അതേസമയം പ്രതിയുടെ അമ്മയായ അങ്കണവാടി അധ്യാപികയെ വനിതാ ശിശു വികസന വകുപ്പ് സസപ്‌പെൻഡ്‌ ചെയ്‌തു. അധ്യാപികയെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി ബിന്ദു കൃഷ്‌ണ നിര്‍ദേശം നല്‍കിയിരുന്നു.


Kairali News 1 hour ago
Home Flash News