Select Location
All Locations
State
Region
City / District
അച്ചടി വൈകി; പ്ലസ് വൺ പുസ്തകങ്ങളുടെ വ്യാജ പ്രിന്റ് സ്കൂളുകളിൽ

അച്ചടി വൈകി; പ്ലസ് വൺ പുസ്തകങ്ങളുടെ വ്യാജ പ്രിന്റ് സ്കൂളുകളിൽ

തിരുവനന്തപുരം∙ പ്ലസ് വൺ പാഠപുസ്തകങ്ങളുടെ വ്യാജ പ്രിന്റ് സ്വകാര്യ ഏജൻസികൾ സ്കൂളുകളിൽ വിതരണം ചെയ്യുന്നതായും തടയണമെന്നും സർക്കുലർ. ഹയർ സെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടറാണ് സ്കൂൾ പ്രിൻസിപ്പൽമാർക്കും മേഖല ഡപ്യൂട്ടി ഡയറക്ടർമാർക്കും സർക്കുലർ അയച്ചത്. പ്ലസ് വണിൽ ഈ അധ്യയന വർഷം മുതൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണുള്ളത്. എസ്‌സിഇആർടി തയാറാക്കുന്ന പുസ്തകങ്ങളാണ് പരിഷ്കരിച്ചത്.

അച്ചടിക്കായി ഇതിന്റെ പകർപ്പ് മാസങ്ങൾക്കു മുൻപ് സർക്കാർ സ്ഥാപനമായ സിആപ്ടിന് കൈമാറിയിരുന്നു. അച്ചടി വൈകിയതോടെ പാഠപുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പി എസ്‌സിഇആർടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇത് ഉപയോഗിച്ച് ചില സ്വകാര്യ ഏജൻസികൾ വ്യാജ പ്രിന്റ് പുറത്തിറക്കി സ്കൂളുകളിൽ കച്ചവടം നടത്തുന്നതായാണ് പരാതി. ഇതുമൂലം സിആപ്ട് അച്ചടിക്കുന്ന പാഠപുസ്തകങ്ങൾ വാങ്ങാതെ വന്നാൽ സർക്കാരിന് നഷ്ടമുണ്ടാകുമെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.

പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റാണിത്. 29 മുതൽ 2 വരെയാകും പ്രവേശനത്തിന് അവസരം. ജൂലൈ 2 മുതൽ 5 വരെ എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട പ്രവേശനം നടക്കും. 6ന് ആണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. തുടർന്ന് സപ്ലിമെന്ററി പ്രവേശന നടപടികൾ ആരംഭിക്കും. മുഖ്യഘട്ടത്തിൽ അപേക്ഷിക്കാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാനാവും. ആദ്യ 2 അലോട്മെന്റുകളിൽ വേണ്ടത്ര അപേക്ഷകരില്ലാതെ ഒഴിഞ്ഞു കിടക്കുന്ന സംവരണ വിഭാഗം സീറ്റുകൾ കൂടി ജനറൽ വിഭാഗത്തിലേക്കു മാറ്റിയാകും മൂന്നാം അലോട്മെന്റ്. അതിനാൽ ഇതുവരെ അലോട്മെന്റ് ലഭിക്കാത്തവർക്കടക്കം മൂന്നാം അലോട്മെന്റിൽ അവസരം ലഭിക്കും. നിലവിൽ താഴ്ന്ന ഓപ്ഷനുകൾ ലഭിച്ചവർക്ക് ഉയർന്ന ഓപ്ഷനുകൾ ലഭിക്കാനും സാധ്യതയേറെയാണ്

Manorama News 1 hour ago
Home Flash News