അമിത ശബ്ദമുണ്ടാക്കി; 332 ബൈക്കുകളുടെ സൈലൻസറുകൾ അഴിച്ചെടുത്ത് പ്രദർശിപ്പിച്ച് പൊലീസ്
കോയമ്പത്തൂർ ∙ ശബ്ദമലിനീകരണം കാരണം പൊതുശല്യമായി മാറിയ ഇരുചക്രവാഹനങ്ങളുടെ സൈലൻസറുകൾ പൊലീസ് പിടിച്ചെടുത്തു. കോയമ്പത്തൂർ സിറ്റി ട്രാഫിക് പൊലീസാണ് നിരത്തിൽ ശബ്ദമലിനീകരണമുണ്ടാക്കിയ 332 ബൈക്കുകളുടെ സൈലൻസറുകൾ അഴിച്ചെടുത്തു പ്രദർശിപ്പിച്ചത്. ഇരുചക്ര വാഹനം ഓടിക്കുന്നവരിൽ ചെറുപ്പക്കാരാണു കമ്പനി നൽകിയ സൈലൻസർ മാറ്റിപ്പിടിപ്പിച്ചു റോഡിൽ ഭീതി വിതരിച്ചിരുന്നത്. ഒട്ടേറെ കലാലയങ്ങളും ഐടി കമ്പനികളും ധാരാളമായുള്ള നഗരത്തിൽ ബൈക്ക് റേസിന് ഇറങ്ങുന്ന 332 യുവാക്കളാണു രണ്ടു ദിവസത്തെ ട്രാഫിക് പൊലീസിന്റെ വേട്ടയിൽ കുടുങ്ങിയത്. ഒരു സിഗ്നലിൽ നിന്നു പാഞ്ഞെത്തി തൊട്ടടുത്ത സിഗ്നലിൽ നിൽക്കുന്നതിനിടെയാണു പൊലീസ് ഇവരെ പിടികൂടിയത്.
വാഹനം പിടിച്ചെടുത്ത് സൈലൻസർ അഴിച്ചു വാങ്ങുകയും കേസെടുത്ത ശേഷം പിഴ ചുമത്തുകയുമാണു നിലവിൽ ചെയ്യുന്നതെന്നു ട്രാഫിക് ഡിസി പറഞ്ഞു. കുറ്റം ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്കും പ്രത്യേകിച്ചു മുതിർന്നവർക്കും അമിത ശബ്ദശല്യം കാരണമുള്ള പരാതി പരിഹരിക്കാനാണു പൊലീസിന്റെ ശ്രമമെന്നു പൊലീസ് കമ്മിഷണർ ഡോ.എൻ.കണ്ണൻ പറഞ്ഞു. കോയമ്പത്തൂർ പൊലീസ് റിക്രൂട്ടിങ് സ്കൂൾ മൈതാനത്തു പിടിച്ചെടുത്ത സൈലൻസറുകൾ പ്രദർശിപ്പിച്ച ശേഷം നശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.