Select Location
All Locations
State
Region
City / District
ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മാവേലിക്കര: ബാലഗോകുലത്തിന്റെ അമ്പത് വര്‍ഷത്തെ പ്രവര്‍ത്തനം കേരളത്തില്‍ സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചെന്ന് ബാലഗോകുലം ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള നിര്‍വാഹകസമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെ ബാലഗോകുലം നടത്തിയ സന്ദേശങ്ങളും പ്രചാരണ പ്രവര്‍ത്തനങ്ങളും കൊണ്ടുകൂടിയാണ് ഓപ്പറേഷന്‍ തൂഫാന്‍ വരെ ഇന്നെത്തിയത്. സുവര്‍ണജയന്തി വര്‍ഷത്തില്‍ ലഹരിക്കെതിരെ ബാലഗോകുലം കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ നടത്തിയ കലായാത്ര കേരളം എന്നും ഓര്‍ക്കും. അന്‍പത് വര്‍ഷം ബാലഗോകുലത്തിന്റെ വളര്‍ച്ചയുടെ കാലഘട്ടത്തിലെ നിര്‍ണായക വര്‍ഷം കൂടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍, പൊതുകാര്യദര്‍ശി എന്‍. സജികുമാര്‍, ദക്ഷിണകേരളം പൊതുകാര്യദര്‍ശി ബി.എസ്. ബിജു എന്നിവര്‍ സംസാരിച്ചു

ഇന്ന് രാവിലെ 9.30ന് പ്രവര്‍ത്തക പഠന ശിബിരം ഉമ്പര്‍നാട് സിദ്ധാശ്രമത്തിലെ സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ഡോ.എന്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാകും. സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. 11.30ന് പ്രതിനിധിസഭ, ബാലസഭ. 12.30ന് പരിശീലന സഭ, 3.15ന് ബാലസഭയും ചര്‍ച്ചാസഭയും. 4.45ന് സംഘടനാ സഭ, 6.15ന് ഭജനസഭ, 7.30ന് ബൗദ്ധിക്ക് സഭയില്‍ ദക്ഷിണ കേരളം ഉപാധ്യക്ഷന്‍ ജി. സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ ആര്‍എസ്എസ് ദക്ഷിണ പ്രാന്ത സഹ പ്രചാര്‍ പ്രമുഖ് എം. സതീശന്‍ ‘നവയുഗ സംഘാടകര്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 5ന് രാവിലെ 10ന് പൊതുസഭ എംജി യുണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഡി. മാവുത് ഉദ്ഘാടനം ചെയ്യും. ഡോ.എന്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാകും. ബാലഗോകുലത്തിന്റെ 1202 വര്‍ഷത്തെ മലയാളം കലണ്ടര്‍ ഡോ. ഡി. മാവൂത് പ്രകാശനം ചെയ്യും. വൈകിട്ട് മൂന്നിന് സമാപന സഭ.


Janmabhumi 1 hour ago
Home Flash News