Select Location
All Locations
State
Region
City / District
വഖഫ് ബോർഡിൽ ആദ്യമായി ഹിന്ദു അംഗങ്ങൾ; ചരിത്ര തീരുമാനവുമായി മധ്യപ്രദേശ്

വഖഫ് ബോർഡിൽ ആദ്യമായി ഹിന്ദു അംഗങ്ങൾ; ചരിത്ര തീരുമാനവുമായി മധ്യപ്രദേശ്

വഖഫ് ഭേദഗതി നിയമം 2025 പ്രാബല്യത്തിൽ വന്നതിന് പിന്നാലെ മധ്യപ്രദേശ് സർക്കാർ സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. രണ്ട് ഹിന്ദു അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ബോർഡ് പുനഃസ്ഥാപിച്ചിരിക്കുന്നത്. 10 അംഗങ്ങളുള്ള പുതിയ ബോർഡിൽ മനോജ് മൽപാനി, അനിമേഷ് ഭാർഗവ എന്നീ രണ്ട് ഹിന്ദു അംങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുനഃസംഘടന സംബന്ധിച്ച വിജ്ഞാപനം മധ്യപ്രദേശ് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഹിന്ദുക്കളല്ലാത്തവരെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നത്.

തീരുമാനം വിലയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 10 അംഗങ്ങളുള്ള പുതിയ വഖഫ് ബോർഡിന്റെ ചെയർമാനായി സൻവർ പട്ടേലിനെ വീണ്ടും നിയമിച്ചു. മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്തുള്ള, ആതിഫ് അഖീൽ, ഫൈസാൻ ഖാൻ, ഫാത്തിമ ചൗധരി, ഷൈസ്ത സുൽത്താൻ, ഷബാന ഖാൻ എന്നിവരും ബോർഡിൽ അംഗങ്ങളാണ്. വഖഫ് നിയമപ്രകാരം സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറിയിരിക്കുകയാണ്. പുതിയ നിയമപ്രകാരം ഓരോ സംസ്ഥാന വഖഫ് ബോർഡിലും മുസ്ലീങ്ങളല്ലാത്ത കുറഞ്ഞത് രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തണം. സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോൺ​ഗ്രസ് പ്രതികരിച്ചു.

സർക്കാരിന്റെ നടപടിക്കെതിരെ കോൺഗ്രസ് എംഎൽഎ ആരിഫ് മസൂദ് ശക്തമായി രംഗത്തെത്തി. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ സർക്കാർ എന്തിനാണ് ഇത്രയും തിടുക്കത്തിൽ ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന് അദ്ദേഹം ചോദിച്ചു. വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സുപ്രീം കോടതിയിൽ നിന്നാണ് വരേണ്ടതെന്നും സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും മസൂദ് അവകാശപ്പെട്ടു. പുതുതായി നിയമിതരായ ഹിന്ദു അംഗങ്ങൾക്ക് ബിജെപിയുമായും ആർഎസ്എസുമായും ബന്ധമുണ്ടെന്ന ആരോപണവും രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി ആർഎസ്എസുമായും അതിന്റെ അനുബന്ധ സംഘടനകളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് മനോജ് മൽപാനിയെന്നും ആരോപണം ഉയരുന്നു.

വഖഫ് ബോർഡ് ചെയർമാൻ സൻവർ പട്ടേൽ സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. കോടതി നിർദേശങ്ങൾ പൂർണമായും പാലിച്ചാണ് സർക്കാർ നടപടിയെടുത്തതെന്നും എതിർക്കുന്നതിന് പകരം ഈ തീരുമാനത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹം കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു.


News18Kerala 57 minutes ago
Home Flash News