കൗൺസിലർ സുഗതന്റെ സത്യപ്രതിജ്ഞ സെൻട്രൽ ജയിലിൽ? ഹൈക്കോടതി ഉച്ചയ്ക്ക് വിധി പറയും
തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ സത്യപ്രതിജ്ഞ ജയിലില്‍ നടത്താം. വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ നടത്താമെന്ന് ആഭ്യന്തര വകുപ്പ് ഹെക്കോടതിയെ അറിയിക്കും. കാപ്പാ കേസില്‍ പ്രതിയായതിനാല്‍ ജയിലില്‍ നിന്നും പുറത്തുവിടാനാകാത്ത സാഹചര്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് സുഗതന്‍ നല്‍കിയ ഹര്‍ജിയിലാണ് മറുപടി.
സത്യപ്രതിജ്ഞയ്ക്ക് ജയിലില്‍ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതിയും വ്യക്തമാക്കി. ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് നിയമത്തില്‍ വിലക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി , ജയിലില്‍ മാധ്യമങ്ങളെയും അനുവദിക്കണമെന്നും പറഞ്ഞു. സത്യപ്രതിജ്ഞക്കായി ജയിൽ മോചിതനാക്കണമെന്ന ആര്‍ സുഗതന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഉച്ചയ്ക്ക് 2 മണിക്ക് വിധി പറയും. എന്നാൽ, ആര്‍ സുഗതനെ സത്യപ്രതിജ്ഞയ്ക്കായി വിട്ടയക്കുന്നതിനെ സർക്കാർ എതിർത്തു. ആര്‍ സുഗതന്‍ കരുതല്‍ തടങ്കലിലാണെന്നും ഭരണഘടനാ പ്രകാരം കരുതല്‍ തടങ്കലില്‍ ഉള്ളവരെ പുറത്തുവിടാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി.