Select Location
All Locations
State
Region
City / District
സമരച്ചൂടറിഞ്ഞ് സാങ്കേതിക സർവകലാശാല… ‘ഇയർ ഔട്ട്‌ സിസ്റ്റം പിൻവലിക്കുക’; പ്രതിഷേധവുമായി എസ്എഫ്ഐ

സമരച്ചൂടറിഞ്ഞ് സാങ്കേതിക സർവകലാശാല… ‘ഇയർ ഔട്ട്‌ സിസ്റ്റം പിൻവലിക്കുക’; പ്രതിഷേധവുമായി എസ്എഫ്ഐ

ഇയർ ഔട്ട്‌ സിസ്റ്റം പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ച് എസ് എഫ് ഐ സാങ്കേതിക സർവകലാശാലയിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. വിഷയം ഉന്നയിച്ച് മറ്റന്നാൾ മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ എസ് എഫ് ഐ യുടെ അനിശ്ചിതകാല സമരം നടക്കും. വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന ഇയർ ഔട്ട് സംവിധാനം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന് വലിയ വിദ്യാർഥി പിന്തുണയുമുണ്ട്. എന്നാൽ എസ് എഫ് ഐ, കെ ടി യു കൺട്രോളർ ഇൻ ചാർജ്ജുമായി നടത്തിയ ചർച്ച പരാജയമായിരുന്നു. ഡോ. ലിബീഷുമായാണ് എസ് എഫ് ഐ നേതാക്കൾ ചർച്ച നടത്തിയത്. ഡോ സിസ തോമസിന്റെ അസാന്നിധ്യത്തിലായിരുന്നു ചർച്ച.


Kairali News 57 minutes ago
Home Flash News