Select Location
All Locations
State
Region
City / District
റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

കളമശേരി: കുസാറ്റിലെ മറൈന്‍ സയന്‍സസ് ഫാക്കല്‍റ്റി ഡീനും സിഎസ്‌ഐആര്‍- എമിരിറ്റസ് സയന്റിസ്റ്റുമായ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍, ഏഴാമത് റോസാറ്റം അന്താരാഷ്‌ട്ര ആര്‍ട്ടിക് പര്യവേഷണ (ഐസ് ബ്രേക്കര്‍ ഓഫ് നോളജ്) സംഘത്തിലേക്ക് അന്താരാഷ്‌ട്ര വിദഗ്ധനായി തെരഞ്ഞെടുക്കപ്പെട്ടു. ആഗസ്ത് 4 മുതല്‍ 13 വരെയാണ് അന്താരാഷ്‌ട്ര പര്യവേഷണം നടക്കുന്നത്. റഷ്യയിലെ മുര്‍മാന്‍സ്‌കില്‍ നിന്ന് പുറപ്പെടുന്ന സംഘം, ’50 ലെറ്റ് പോബെഡി’ എന്ന ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസ് ബ്രേക്കര്‍ കപ്പലില്‍ ഉത്തരധ്രുവത്തിലേക്ക് യാത്ര തിരിക്കും. ഈ പര്യവേഷണത്തിനിടയില്‍ പ്രമുഖ ശാസ്ത്രജ്ഞര്‍, ആര്‍ട്ടിക് ഗവേഷകര്‍, ആണവോര്‍ജ മേഖലയിലെ വിദഗ്ധര്‍, ശാസ്ത്ര ആശയവിനിമയക്കാര്‍ എന്നിവരടങ്ങുന്ന അന്താരാഷ്‌ട്ര സംഘത്തോടൊപ്പം ചേര്‍ന്ന് റഷ്യയില്‍ നിന്നും മറ്റ് 22 രാജ്യങ്ങളില്‍ നിന്നുമുള്ള മികച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡോ. ബിജോയ് നന്ദന്‍ മാര്‍ഗനിര്‍ദേശം നല്‍കും.

ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ് തുടങ്ങിയ അത്യാധുനിക മേഖലകളില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ പ്രഗത്ഭരായ യുവവിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്നതിനായി 2019ല്‍ റഷ്യന്‍ സ്റ്റേറ്റ് ആറ്റോമിക് എനര്‍ജി കോര്‍പറേഷന്‍ ആരംഭിച്ച ഒരു മുന്‍നിര അന്താരാഷ്‌ട്ര പദ്ധതിയാണ് ‘ഐസ് ബ്രേക്കര്‍ ഓഫ് നോളജ്’.


Janmabhumi 1 hour ago
Home Flash News