Select Location
All Locations
State
Region
City / District
‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

വാഷിങ്ടണ്‍: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഡോ. അനില്‍ മേനോന്‍. ഐഎസ്എസിലെത്തിയ ആദ്യദിനം പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് മകള്‍ ഗ്രേസിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. അതോടൊപ്പം തന്റെ സ്വപ്‌ന യാത്ര യാഥാര്‍ത്ഥ്യമാക്കാന്‍ പിന്തുണയേകിയ എല്ലാവര്‍ക്കും ഹൃദയപൂര്‍വം നന്ദിയും അറിയിച്ചു. ‘അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഹലോ. എനിക്കിത് ആദ്യ ദിവസമാണ്, ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച ചില ആളുകള്‍ക്കു നന്ദി പറയാന്‍ ഞാനാഗ്രഹിക്കുന്നു. അന്ന, ഗ്രേസ്, ജെയിംസ്, എന്റെ ഹൃദയത്തില്‍ നിന്നു നന്ദി. ഗ്രേസ്, ജന്മദിനാശംസകള്‍, ഞാന്‍ മുമ്പു ജോലി ചെയ്തിരുന്ന സ്പേസ് എക്സിലെ എന്റെ ചില സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എന്നെ പിന്തുണച്ചു സന്ദേശങ്ങളയച്ചിരുന്നെന്ന് എനിക്കറിയാം. അസാധ്യമായത് എങ്ങനെ ചെയ്യാമെന്ന് എന്നെ പഠിപ്പിച്ചതിന് എല്ലാവര്‍ക്കും നന്ദി.” ബുധനാഴ്ച ഭാരത സമയം പുലര്‍ച്ചെ രണ്ടിനാണ് അനില്‍ മേനോന്‍, പ്യോത്ര് ദുബ്രോവ്, അന്ന കികിന എന്നിവരടങ്ങുന്ന മൂന്നംഗ സംഘം ഐഎസ്എസിലെത്തിയത്. മലയാളി പൈതൃകത്തില്‍ നിന്നു ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യ നാസ യാത്രികനാണ് അനില്‍ മേനോ ന്‍.


Janmabhumi 1 hour ago
Home Flash News