Select Location
All Locations
State
Region
City / District
സ്പെയ്സ് മെഡിസിൻ ഗവേഷണത്തിന് ഇനി ഇന്ത്യയിലും അവസരം;

സ്പെയ്സ് മെഡിസിൻ ഗവേഷണത്തിന് ഇനി ഇന്ത്യയിലും അവസരം;

സ്പെയ്സ് മെഡിസിൻ ഗവേഷണത്തിന് ഇനി ഇന്ത്യയിലും അവസരം; ബയോഅസ്ട്രോനോടിക്സ് കോഴ്സിനായി കൈകോർത്ത് ഐഎസ്ആർഒയും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും

സ്പെയ്സ് മെഡിസിൻ, ബയോഅസ്ട്രോനോടിക്സ് മേഖലയിൽ ഗവേഷണവും പരിശീലനവും ശക്തിപ്പെടുത്തുന്നതിനായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജിയും (എസ് സി ടി ഐ എം എസ് ടി) ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന് (ഐഎസ്ആർഒ) കീഴിൽ പ്രവർത്തിക്കുന്ന ‘ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെൻ്ററും (എച്ച്എസ്എഫ് സി)’ കൈകോർക്കുന്നു. ഗഗന്യാൻ പദ്ധതിയിലൂടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ഐഎസ്ആർഒ. മൈക്രോഗ്രാവിറ്റി, കോസ്മിക് റേഡിയേഷൻ, ഐസൊലേഷൻ, മറ്റ് ബഹിരാകാശ ഘടകങ്ങൾ എന്നിവ ബഹിരാകാശ യാത്രികർക്ക്, പ്രത്യേകിച്ച് ഗവേഷണങ്ങളുടെ ഭാഗമായി ദീ‍ർഘകാലം ബഹിരാകാശത്ത് ചെലവഴിക്കേണ്ടിവരുമ്പോൾ വലിയ വെല്ലിവിളികൾ ഉയ‍ർത്താറുണ്ട്. ഇത്തരം സാഹചര്യങ്ങൾ മനുഷ്യരെ ഏതുവിധത്തിൽ ബാധിക്കുമെന്ന് മനസ്സിലാക്കി അനുയോജ്യമായ ബയോമെഡിക്കൽ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നത് ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ അത്യന്താപേക്ഷിതമാണ്.

മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള ഐഎസ്ആർഒ-യുടെ വിവിധ ദൗത്യങ്ങളുമായി ബന്ധപ്പെട്ട് സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് സഹകരിക്കുന്നതിനായി ശ്രീ ചിത്രയും, ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെൻ്ററും 2025 ഏപ്രിൽ 24-ന് ധാരാണാപത്രം ഒപ്പിട്ടിരുന്നു. ഇതേത്തുടർന്ന് 2025 നവംബർ 26-ന് ശ്രീ ചിത്രയിൽ വച്ച് ഐ എസ് ആർ ഒ ചെയർമാൻ ഡോ. വി. നാരായണൻ “സെൻ്റർ ഫോർ സ്പെയ്സ് മെഡിസിൻ റിസർച്ച്” ഉദ്ഘാടനം ചെയ്തു. 2026 ജൂൺ 25-ന് ബെംഗലൂരൂവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ബയോഅസ്ട്രോനോടിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ് ആരംഭിക്കുന്നതിനായി ശ്രീചിത്രയും ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെൻ്ററും കരാർ ഒപ്പിട്ടു. ഭാരതത്തിൽ ആദ്യമായാണ് ഇത്തരമൊരു ഫെല്ലോഷിപ്പ് ആരംഭിക്കുന്നത്. ഐ എസ് ആ‍ർ ഒ ചെയർമാൻ ഡോ. വി. നാരായണൻ, ശ്രീ ചിത്ര പ്രസിഡൻ്റ് ഡോ. ക്രിസ് ഗോപാലകൃഷ്ണൻ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീചിത്ര ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി, എച്ച് എസ് എഫ് സി ഡയറക്ടർ ഡോ. ദിനേശ് കുമാർ സിങ് എന്നിവർ കരാർ ഒപ്പിട്ടു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിലെ എ ഐ ഡിവിഷൻ മേധാവി ശ്രീ. സുനിൽ കുമാർ, തിരുവനന്തപുരം ഐ ഐ എസ് ടി ഡയറക്ടർ ഡോ. ഉഷ ദീക്ഷിത് ഉൾപ്പെടെയുള്ളവർ ഓൺലൈനായി പങ്കെടുത്തു.


Kairali News 1 hour ago
Home Flash News