മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ മോശമെങ്കില്‍ മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ല: ഹൈക്കോടതി
മാതാപിതാക്കളുടെ സിബിൽ സ്കോർ മോശമെങ്കിൽ മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടിക്കെതിരെ ഒരുകൂട്ടം ബിരുദ വിദ്യാർഥികൾ നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാഭ്യാസ വായ്പകളിൽ സഹ അപേക്ഷകരുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കേണ്ടത് അനിവാര്യമാണ്. ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ വിദ്യാഭ്യാസ വായ്പയ്ക്ക് അർഹതയില്ല. വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി നിയമപരം എന്നും ഹൈക്കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ വായ്പ വിദ്യാർഥിയുടെ മൗലിക അവകാശം അല്ലെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു.
അതേസമയം, യോഗ്യതയുള്ള മറ്റൊരു സഹവായ്പക്കാരനെ നൽകിയാൽ ബാങ്കുകൾക്ക് അപേക്ഷ പുനഃപരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.