ജെൻസി ടെക് ലോണുമായി കേരള ബാങ്ക്, ലാപ്ടോപും ടാബും വാങ്ങാൻ ഒരു ലക്ഷം രൂപ
കോളജ് വിദ്യാർഥികൾക്കു പഠനാവശ്യത്തിനുള്ള ലാപ്ടോപ് ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ ജെൻസി ടെക് വായ്പയുമായി കേരള ബാങ്ക്. ഒരു ലക്ഷം രൂപ വരെ വായ്‌പ നൽകുന്ന പദ്ധതി 27ന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും. വായ്‌പ ഉപയോഗിച്ച് മൊബൈൽ ഫോൺ വാങ്ങാനാകില്ല. എന്നാൽ, ടാബ് വാങ്ങാം. വായ്‌പയുടെ തിരിച്ചടവു കാലാവധി 30 മാസം. പലിശ 6.99%. വിദ്യാർഥികൾ രക്ഷിതാവുമായി ചേർന്നാണു വായ്‌പയ്ക്ക് അപേക്ഷിക്കേണ്ടത്. രക്ഷിതാവിനെ കുടാതെ ഒരു ബന്ധുവിന്റെ കൂടി ജാമ്യം വേണം. സിബിൽ സ്കോർ അടിസ്ഥാനമാക്കിയാണു വായ്പ.
ജെൻസി ടെക് വായ്‌പ എടുക്കുന്നവർ കേരള ബാങ്കിൽ നിന്ന് വിദ്യാഭ്യാസ വായ്‌പ എടുത്താൽ അവർക്കു പലിശയിൽ അര ശതമാനം ഇളവു നൽകുമെന്ന് ബാങ്ക് പ്രസിഡന്റ് പി.മോഹനനും വൈസ് പ്രസിഡന്റ് ടി.വി.രാജേഷും പറഞ്ഞു.