പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ദുബായ് ജെബൽ അലി വ്യവസായ മേഖലയില്‍ 20 മിനിറ്റിനിടെ 7 സ്ഫോടനങ്ങൾ
സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും യുഎഇ അധികൃതർ വ്യക്തമാക്കി. നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
ദുബായിലെ ജെബൽ അലി വ്യവസായ മേഖലയിൽ വൻ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎഇയിലെ പ്രമുഖ ലോജിസ്റ്റിക്‌സ്, ഇന്ധന കേന്ദ്രമായ ജെബൽ അലി പോർട്ടിനും വ്യവസായ മേഖലയ്ക്കും സമീപമാണ് സംഭവം. ബുധനാഴ്ച പുലർച്ചെ 20 മിനിറ്റിനുള്ളിൽ കുറഞ്ഞത് ഏഴ് സ്ഫോടനങ്ങളെങ്കിലും ഉണ്ടായതായി ഇറാനിലെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തെത്തുടർന്ന് വൻ തോതിൽ പുക ഉയർന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം. ജെബൽ അലി പോർട്ടിനോട് ചേർന്നുള്ള ഇന്ധന സംഭരണശാലയിൽ തീപിടിത്തമുണ്ടായതായി നാസയുടെ തെർമൽ ഇമേജറിയും കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും യുഎഇ അധികൃതർ വ്യക്തമാക്കി. നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.