Select Location
All Locations
State
Region
City / District
ഡച്ച് പടയെ ഇനി സാവി കളി പഠിപ്പിക്കും; സ്പാനിഷ് ഇതിഹാസം നെതർലാൻഡ്‌സിന്റെ പുതിയ പരിശീലകൻ

സ്പെയിനിന്റെയും ബാർസലോണയുടെയും എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ സാവി ഹെർണാണ്ടസിനെ നെതർലൻഡ്സിന്റെ പരിശീലകനായി നിയമിച്ചു. നാൽപ്പത്തി ആറുകാരനായ മുൻ ലോകകപ്പ് ജേതാവ് 2030 ഫിഫ ലോകകപ്പ് വരെയുള്ള കരാർ ആണ് ഒപ്പിട്ടിരിക്കുന്നത്. ബാർസിലോനയെ 2023 ലാ ലാലിഗ ജേതാക്കളാക്കിയ താരം 2024 നു ശേഷം ആദ്യമായാണ് പരിശീലന വേഷത്തിലേക്ക് തിരിച്ച് എത്തുന്നത്.
സ്പെയിനിന്റെ 2008ലെയും 2012ലെയും യൂറോ കപ്പ് വിജയത്തിലും 2010 ലോകകപ്പ് വിജയത്തിനും നിർണ്ണായക സ്ഥാനം ഉണ്ടായിരുന്ന താരം ഒരു കളിക്കാരൻ എന്ന നിലയിൽ ബാർസിലോനയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്നതിൽ വലിയ സംഭാവനകൾ ആണ് ചെയ്തത്. ടികി ടാകാ ഫുട്ബോളിന്റെ ഏറ്റവും മികച്ച വക്താവ് കൂടിയായ താരം ടോട്ടൽ ഫുട്ബോളിന്റെയും യോഹാൻ ക്രൈഫിന്റെയും മണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.നേരത്തെ ലോകകപ്പിൽ മൊറോക്കോയോട് റൗണ്ട് ഓഫ് 32വിൽ തോറ്റ് പുറത്തായ ഡച്ച് പടയ്ക്കെതിരെ വലിയ വിമർശങ്ങൾ ആണ് ഉയർന്നിരുന്നത്. പരാജയത്തേക്കാൾ പ്രതിരോധത്തിൽ മാത്രം ഊന്നിയുള്ള ശൈലിയും ആരാധകരെ ചൊടിപ്പിച്ചിരുന്നു.


Kairali News 1 hour ago
Home Flash News