Select Location
All Locations
State
Region
City / District
മുൻ സന്തോഷ് ട്രോഫി താരം അസീം കൊറളിയാടൻ വാഹനാപകടത്തിൽ മരിച്ചു

മുൻ സന്തോഷ് ട്രോഫി താരവും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ അസീം കൊറളിയാടൻ മരണപ്പെട്ടു. കോയമ്പത്തൂർ നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ആണ് അസീം മരണപ്പെട്ടത്. കോയമ്പത്തൂർ വിമാനത്തവാളത്തിലെ ഉദ്യോഗസ്ഥനായ അദ്ദേഹം ഇന്ന് പുലർച്ചെയാണ് അപകടത്തിൽ പെട്ടത്. രാവിലെ ജോലിക്ക് പോകുന്നതിനിടെ ആണ് മുൻ താരം അപകടത്തിൽ പെട്ടത്.
മലപ്പുറം അരീക്കോട് സ്വദേശിയായ അസീം കൊറളിയാടൻ പ്രമുഖ ഫുട്ബോൾ താരവും പരിശീലകനുമായ അനീസ് കൊളറിയാടൻറെ ഇരട്ട സഹോദരൻ കൂടി ആണ്. ഒരു ദശാബ്ദത്തോളം ഐ ലീഗിൽ കളിച്ച അസീം വാസ്കോ, സാല്‍ഗോക്കര്‍, മുംബൈ എഫ്.സി, മഹീന്ദ്ര യുണൈറ്റഡ്, ഈസ്റ്റ് ബംഗാള്‍ എന്നീ ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. വേഗത ഏറിയ കേളീ ശൈലിക്ക് പ്രശസ്തനായ അദ്ദേഹം ജൂനിയർ തലത്തിൽ കേരളത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തി ആക്കിയ ശേഷം ഇന്ന് മൂന്നു മണിയോടെ നാട്ടിൽ എത്തിക്കുന്ന ഭൗതിക ശരീരം പള്ളിയിൽ ഖബർ അടക്കും.


Kairali News 1 hour ago
Home Flash News