Select Location
All Locations
State
Region
City / District
ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക്

തിരുവനന്തപുരം കല്ലറയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിൽ നിന്ന് തെറിച്ചു റോഡിലേക്കു വീണ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്. കല്ലറ താപസഗിരി സ്വദേശി അൽ അമീനാണ് പരുക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കല്ലറയിൽ നിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി പ്രിയദർശിനി ബസിന്റെ പിൻഭാഗത്തെ വാതിൽ തുറന്ന് അൽ അമീൻ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
പഴയചന്ത ജങ്ഷനിൽ രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. സംഭവസമയത്ത് ബസിൽ അമിത തിരക്കുണ്ടായിരുന്നു. വൻ തിരക്കു കാരണം വാതിൽ തുറന്നുപോയതാണോ അതോ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമെന്ന് അധികൃതർ പരിശോധിച്ചു വരികയാണ്. തലയ്ക്കും കാലിനും സാരമായി പരുക്കേറ്റ വിദ്യാർഥിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


News18Kerala 1 hour ago
Home Flash News