Select Location
All Locations
State
Region
City / District
LIVE
ശ്രീശാന്തിനെ റൂംമേറ്റായി കിട്ടാൻ ആഗ്രഹം, പ്രശ്നങ്ങൾ പരിഹരിക്കപ്പെടും, ഭാജി പ്രശ്നപരിഹാരത്തിനോ?

മുംബൈ: 2008-ലെ ഐപിഎലിന്റെ കന്നി സീസണിനിടെ അന്ന് മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർഭജൻ സിങ് അന്നത്തെ കിങ്‌സ് ഇലവൻ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവം ഏറെ വിവാദമായിരുന്നു. അതിനുശേഷം ഇരുവരും പല വേദികളിലും ഈ സംഭവത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ വീണ്ടുമൊരു പരാമർശം നടത്തിയിരിക്കുകയാണ് ഹർഭജൻ. ശ്രീശാന്തും താനും ഒരേ മുറിയിലാണെങ്കിൽ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുമെന്നും, അതിനാൽ ശ്രീശാന്തിനെ തന്റെ റൂംമേറ്റായി കിട്ടാൻ ആഗ്രഹിക്കുന്നുവെന്നുമാണ് അടുത്തിയ ഒരു അഭിമുഖത്തിൽ ഭാജി പറഞ്ഞത്. 
അടുത്തിടെ ഒരഭിമുഖത്തിൽ ശ്രീശാന്തും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഒരു ബോക്സിങ് റിങ്ങിൽവെച്ച് കാര്യങ്ങൾ ഒത്തുതീർപ്പാക്കാമെന്ന് ഹർഭജനെ വെല്ലുവിളിക്കുകയായിരുന്നു ശ്രീശാന്ത്. ഇരുവരും ബോക്‌സിങ് വേഷത്തിൽ നിൽക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അഭിമുഖത്തിനിടെ ഈ ചിത്രം കാണിച്ചപ്പോഴായിരുന്നു ശ്രീശാന്തിന്റെ വെല്ലുവിളി.
എന്നാൽ ഈ വെല്ലുവിളിയോട് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇപ്പോൾ ഹർഭജൻ പ്രതികരിച്ചിരിക്കുന്നത്. ''ഞങ്ങൾ രണ്ടുപേരും ഒരേമുറിയിലാണെങ്കിൽ ഒരുപാട് കാര്യങ്ങൾ പരിഹരിക്കപ്പെടും. ആ കാഴ്ചപ്പാടിലൂടെയാണ് ഞാൻ ഇതിനെ കാണുന്നത്. അവനെ എന്റെ റൂംമേറ്റായി നിങ്ങൾക്ക് തിരഞ്ഞെടുക്കാം, എനിക്ക് അതിൽ കുഴപ്പമില്ല.''-പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ഭാജി പറഞ്ഞു. 
2008-ലെ ആദ്യ ഐ.പി.എൽ സീസണിലാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായ സംഭവമുണ്ടായത്. ഒരു മത്സരത്തിന് ശേഷം ഹർഭജൻ സിങ് ശ്രീശാന്തിനെ മൈതാനത്ത് വെച്ച് തല്ലിയതാണ് വിവാദമായത്. കരഞ്ഞുകൊണ്ട് നിൽക്കുന്ന ശ്രീശാന്തിന്റെ ദൃശ്യങ്ങൾ അന്ന് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഈ സംഭവത്തെത്തുടർന്ന് ഹർഭജന് 11 മത്സരങ്ങളിൽ നിന്ന് വിലക്കും വലിയ തുക പിഴയും ലഭിച്ചു. ഈ കടുത്ത ലോകത്തെ ഞെട്ടിച്ചിരുന്നു. ഈ സംഭവത്തെത്തുടർന്ന് ഹർഭജന് 11 മത്സരങ്ങളിൽ നിന്ന് വിലക്കും വലിയ തുക പിഴയും ലഭിച്ചു. ഈ കടുത്ത പിണക്കത്തിന് ശേഷവും 2007-ലെ ടി20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും കിരീടം നേടിയ ഇന്ത്യൻ ടീമിൽ ഇരുവരും ഒന്നിച്ച് കളിച്ചിരുന്നു. 


Mathrubhumi News 55 minutes ago
Home Flash News