Select Location
All Locations
State
Region
City / District
കാരോട്-കന്യാകുമാരി ഹൈവേ ഒടുവിൽ യാഥാർത്ഥ്യമാകുന്നു

തിരുവനന്തപുരം-കന്യാകുമാരി യാത്രക്ക് ഒന്നര മണിക്കൂർ;കാരോട് – കന്യാകുമാരി ബൈപാസ് നിർമ്മാണം അവസാന ഘട്ടത്തിൽ

കാരോട്-കന്യാകുമാരി ഹൈവേ ഒടുവിൽ യാഥാർത്ഥ്യമാകുന്നു. റോഡിൻ്റെ 80 ശതമാനം നിർമ്മാണ പ്രവർത്തികളും പൂർത്തിയായതായി ശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. ശേഷിക്കുന്ന പണികൾ ഈ മാസം അവസാനത്തോടെ തന്നെ പൂർത്തിയാക്കാൻ സാധിക്കും. ഒക്ടോബറോടെ പാത തുറന്ന് നൽകാനാകുമെന്ന പ്രതീക്ഷയും ഉദ്യോഗസ്ഥർ പങ്കുവെച്ചു
കാരോട് മുതൽ കന്യാകുമാരി വരെ ഏകദേശം 53.7 കിമി വരെ നീളുന്ന പാതയിലെ 45 കിമിയുടെ പണികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. 60 മീറ്റിറിന് മുകളിലുള്ള 25 ഓളം ഫ്ലൈ ഓവറുകൾ പാതയിലുണ്ട്. ഇതിൽ 23 എണ്ണത്തിൻ്റെ നിർമ്മാണവും പൂർത്തിയായി. രണ്ട് ഫ്ലൈഓവറുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പാതയിലെ 14 ചെറിയ പാലങ്ങളുടെ പണികളും പൂർത്തിയായിട്ടുണ്ട്.
വില്ലുകുറിക്ക് അടുത്തുള്ള 650 മീറ്റർ നീളമുള്ള പ്രധാനപ്പെട്ട തൊട്ടിയോട് ഫ്ലൈ ഓവറിൻ്റെ പണികൾ 85 ശതമാനം പൂർത്തിയായി. പുത്തേരിയിലാണ് മറ്റൊരു പ്രധാന ഫ്ലൈഓവറുള്ളത്. 500 മീറ്റർ നീളമുള്ള ഈ ഫ്ലൈ ഓവറിൻ്റെ 85 ശതമാനം പണികളും പൂർത്തിയായിട്ടുണ്ട്.
പ്രവർത്തികൾ ഇഴയുന്നത് എർണിയേൽ ഭാഗത്താണ്. എർത്ത് ഫില്ലിംഗ് പണികളാണ് ഇവിടെ പൂർത്തിയാക്കാനുള്ളത്. ഏകദേശം നാല് ലക്ഷ്യം ക്യുബിക് മീറ്റർ മണ്ണ് കൂടി ഈ ഭാഗത്ത് ആവശ്യമായി വരുമെന്ന് അധികൃതർ അറിയിച്ചു
2013 ലായിരുന്നു കാരോട്-കന്യാകുമാരി ഹൈവേയുടെ പണികൾ ആരംഭിച്ചത്. എന്നാൽ കൊവിഡ് ലോക്ക് ഡൌണിനെ തുടർന്ന് 2019 ൽ പണികൾ താത്കാലികമായി നിർത്തിവെച്ചു. പിന്നീട് കരാർ തുകയിൽ മാറ്റം വരുത്തി 2023 ഓഗസ്റ്റോടെയാണ് പണികൾ വീണ്ടും ആരംഭിച്ചത്. ഈ ജൂണോടെ പണികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നായിരുന്നു ആദ്യം റിപ്പോട്ടുകൾ. മണ്ണു കൊണ്ടുവരുന്നത് സംബന്ധിച്ച് കന്യാകുമാരി ജില്ലയിൽ നിന്നിരുന്ന ചില നിയന്ത്രണങ്ങളാണ് പണികൾ ഇത്രയും വൈകാൻ കാരണമെന്ന് അധികൃതർ പറഞ്ഞു
കാരക്കോട് നിന്ന് ആരംഭിക്കുന്ന ഹൈവേ വില്ലുകുരിയ്ക്ക് അടുത്തുള്ള തൊട്ടിയോട് വെച്ചാണ് നാഗർകോയിൽ-തിരുവനന്തപുരം ദേശീയപാതയുമായി ചേരുന്നത്. അവിടെ നിന്ന് ഒരു പാത നാഗർകോയിൽ ജങ്ഷനിലൂടെ കന്യാകുമാരിയിലേക്കും മറ്റൊരു പാത കാവൽക്കിണറിലേക്കുമാണ് പോകുന്നത്.പാത തുറക്കുന്നതോടെ തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയുലേക്കുള്ള ദൂരം കുത്തനെ കുറയും. നിലവിൽ തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് 95 കിമി ദൂരമാണ് യാത്ര. കാരോട്-തൊട്ടിയേട് പാത പൂർത്തിയായാൽ 10 കിമി യാത്ര ലാഭിക്കാം. അതായത് കുറഞ്ഞത് ഒന്നര മണിക്കൂർ കൊണ്ട് കന്യാകുമാരിയിലെത്താമെന്ന് സാരം.


One India Malayalam 25 minutes ago
Home Flash News