രമ്യ ഹരിദാസിനെ എംഎൽഎ ഹോസ്റ്റലിലെ ഫോണിൽ ചീത്തവിളിച്ച അജ്ഞാതനെതിരെ കേസെടുത്തു
ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിനെ എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ച് അജ്ഞാതന്റെ ചീത്തവിളി. ഈ മാസം 27ന് പുലർച്ചെ രണ്ടുമണിയോടെയാണ് എംഎൽഎ ഹോസ്റ്റലിലെ ലാൻഡ് ഫോണിലേക്ക് വിളിയെത്തിയത്. പലതവണ ഫോൺ വിളിച്ചു.
രമ്യാ ഹരിദാസ് ഫോൺ എടുത്തതിന് തൊട്ടുപിന്നാലെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അസഭ്യം വിളിക്കുകയായിരുന്നു. കൂടുതൽ കളിച്ചാൽ നിന്നെ ശരിയാക്കി കളയുമെന്ന് ഭീഷണിപ്പെടുത്തി എന്നും എംഎൽഎ പറയുന്നു. എംഎൽഎയുടെ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്.
എംഎല്‍എ ഹോസ്റ്റല്‍ നിളയിലെ 46-ാം നമ്പര്‍ മുറിയിലെ ഫോണിലേക്ക് ആണ് കോള്‍ എത്തിയത്. എംഎല്‍എയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ചിറയിൻകീഴിൽ കോൺഗ്രസുകാരുമായുള്ള പ്രശ്നത്തെത്തുടർന്ന് എംഎൽഎ വിവാദത്തിൽപ്പെട്ടിരുന്നു.