സിനിമയിലെ വിഎഫ്എക്സിനു അധികം ആയുസ്സില്ല; വൈറലായ ആ എഐ വിഡിയോയുടെ സ്രഷ്ടാവ് പറയുന്നു
എവിടെപ്പോയാലും ഗാഥയെ പിന്തുടരുന്ന ഗാഥ ജാമിന്റെ കഥ പറയുന്ന എഐ വിഡിയോ നിർമിച്ചത് അർജുൻ ജയകുമാർ, ജിബിൻ ഫ്രാൻസിസ്, ആൽഫിൻ ജോസഫ് എന്നീ മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ്. നിർമിതബുദ്ധിയുടെ മറ്റൊരു തലം അനാവരണം ചെയ്യുകയാണ് സിനിമ സ്വപ്നം കാണുന്ന ഈ യുവാക്കളുടെ ചിന്തയിൽ വിടർന്ന ആശയം. ‘ദ് സിംഗിൾ റൂം പ്രൊജക്ട്’ എന്ന ഇവരുടെ ഇൻസ്റ്റഗ്രം പേജിലൂടെയാണ് എഐ വിഡിയോ പുറത്തുവിട്ടത്.
കണ്ടവർക്കൊക്കെയും മികച്ച അഭിപ്രായം. എഐ എന്ന, സാധ്യതകളുടെ വലിയ ലോകം സർഗാത്മഗതയോട് ചേരുമ്പോൾ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് വിഡിയോ നിർമിച്ചവരിൽ ഒരാളായ അർജുൻ പറയുന്നു. സിനിമാ മേഖലയിലടക്കം എഐ കൊണ്ടുവരാൻ പോകുന്ന വിപ്ലവകരമായ മാറ്റത്തെക്കുറിച്ചും ‘ദ് സിംഗിൾ റൂം പ്രോജക്ടിന്റെ’ തുടർ വിഡിയോകളെക്കുറിച്ചും അർജുൻ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.