ശബരിമല സ്വർണപ്പാളി വിവാദം: കണ്ണൂരിൽ ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം
കണ്ണൂർ ∙ ശബരിമല സ്വർണപ്പാളി വിഷയത്തിൽ ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേട് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ശബരിമലയിൽ നടന്ന കൊള്ളയും സ്വർണക്കവർച്ചയും സിബിഐ അന്വേഷിക്കുക, ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാർച്ച്.